കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു; ഗവര്‍ണ്ണര്‍ക്കും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ബിജെപിയുടെ അവകാശവാദം അംഗീകരിച്ച കര്‍ണ്ണാടക ഗവര്‍ണ്ണര്‍ക്ക് വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഭരണഘടനാ മൂല്യങ്ങളെ കാത്തുസൂക്ഷിക്കേണ്ട ഗവര്‍ണ്ണര്‍ക്ക് എങ്ങനെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിക്കുമെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. മതിയായ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുമെന്നും കര്‍ണാടകയില്‍ പാര്‍ലമെന്‍ററി ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

<strong>യെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം</strong>യെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

ഗവര്‍ണ്ണറുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഡികെ ശിവകുമാറും രംഗത്ത് എത്തി. വിമത എംഎല്‍എമാരും ബിജെപിയും ഇനി എന്ത് ചെയ്യും എന്നത്. അവരുടെ കാര്യമാണ്. 15 വിമതരെയും ബിജെപി സ്വീകരിക്കുമെന്നാണ് കണക്കാക്കുന്നത്. അവരെ കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത് അവരായിരിക്കും ഏറ്റവും സംപതൃപ്തരായിട്ടുള്ളവര്‍ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dinesh-gundu-rao

കര്‍ണാടക അസംബ്ലി ബിജെപിയുടെ പരീക്ഷണ ശാലയായി മാറിയെന്നായിരുന്നു സിദ്ധരമായ്യയുടെ പ്രതികരണം. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭരണഘടനാ വിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ബിജെപിയെ പിന്തുണച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ചതിലൂടെ ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ് ഗവര്‍ണ്ണര്‍ എടുത്തതെന്ന് ജെഡിഎസും വിമര്‍ശിച്ചു.

കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ചതോടെയായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് യെഡിയൂരപ്പ ഇന്ന് രാവിലെ ഗവര്‍ണ്ണറെ കണ്ടത്. വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെഡിയുരപ്പക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കുകയും ചെയ്യും. യെഡിയൂരപ്പ മാത്രമായിരിക്കം അധികാരമേല്‍ക്കുക.

English summary
Parliamentary democracy is being butchered in Karnataka: congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X