ആമിർ ഖാന് അഹങ്കാരമെന്ന് പ്രതിരോധ മന്ത്രി പരീക്കര്‍... ഇപ്പോഴും 'അസഹിഷ്ണുത'?
പൂനെ: ബോളിവുഡ് താരം ആമിര്‍ ഖാനെ വിടാതെ ബിജെപി നേതൃത്വം വീണ്ടും. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഇപ്പോള്‍ ആമിര്‍ ഖാന് എതിരെ തിരിഞ്ഞിരിയ്ക്കുന്നത്.
ആമിര്‍ ഖാന് നടത്തിയ പരാമര്‍ശം അഹങ്കാരം നിറഞ്ഞതാണെന്നാണ് മനോഹര്‍ പരീക്കര്‍ പറഞ്ഞത്. പടര്‍ന്നുപിടിയ്ക്കുന്ന അസഹിഷ്ണുത രാജ്യം വിടുന്നതിനെ കുറിച്ച് പോലും ചിന്തിപ്പിച്ചു എന്ന ആമിര്‍ ഖാന് മുമ്പ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരീക്കര്‍ ഇപ്പോള്‍ നടന്റെ പേര് പരാമര്‍ശിയ്ക്കാതെ തിരിഞ്ഞിരിയ്ക്കുന്നത്.

തന്റെ ഭാര്യ ഇങ്ങനെ പറഞ്ഞിരുന്നു എന്നാണ് ആമിര്‍ ഖാന് മുമ്പ് പറഞ്ഞത്. 2015 നവംബറില്‍ ആയിരുന്നു ഇത്. ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വച്ചായിരുന്നു ആമിര്‍ ഖാന്റെ പരാമര്‍ശം. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത അസഹിഷ്ണുത വിവാദത്തെ തുടര്‍ന്നായിരുന്നു ആമിര്‍ ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
സംഭവം നടന്നിട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍ അത് വീണ്ടും വിവാദമാക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഒരു നടന്, തന്റെ ഭാര്യ രാജ്യം വിടണം എന്ന് ആഗ്രഹിയ്ക്കുന്നതായി പറഞ്ഞു. ഇത് അഹങ്കാരമാണ്. ഞാന്‍ ഒരു പാവപ്പെട്ടവനാണെങ്കില്‍ എന്റെ വീട് ചെറുതായിരിക്കും. ഒരു വലിയ ബംഗ്ലാവ് നിര്‍മിക്കണം എന്ന് സ്വപ്നം കാണുമ്പോഴും ഞാന്‍ എന്റെ ചെറിയ വീടിനെ സ്നേഹിക്കും- ഇതായിരുന്നു പരീക്കറിടെ വാക്കുകള്‍. പൂനെയില്‍ ഒരു പുസ്തക പ്രകാശനത്തിനിടെ ആയിരുന്നു പരീക്കര്‍ ആമിര്‍ ഖാന്റെ പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിച്ചത്.
എന്തായാലും സംഭവത്തില്‍ ആമിര്‍ ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പരീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും കോണ്‍ഗ്രസ് ഉയര്‍ത്തി.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications