Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് പിടിയിലായ സൈനികനെ തിരിച്ചെത്തിക്കാന്‍ ദിവസങ്ങളെടുത്തേക്കാമെന്ന് പരീക്കര്‍

ദില്ലി: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇന്ത്യന്‍ സൈനികനെ തിരിച്ചെത്തിക്കാന്‍ ദിവസങ്ങളെടുത്തേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആര്‍മി സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്‍ ആണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കഴിയുന്നത്. സൈനികനെ തിരിച്ചെത്തിക്കാന്‍ ഡിജിഎംഒ വഴി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സൈനികന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലേക്ക് അബദ്ധത്തില്‍ കടന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യാ പാക് സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നാല്‍ പരസ്പരം കൈമാറുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സൈനികന്റെ കൈമാറ്റം സമയമെടുത്തേക്കുമെന്നാണ് മന്ത്രി നല്‍കുന്ന സൂചന.

manohar-parrikar

ഇന്ത്യ പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിനിടെയാണ് സൈനികന്‍ പിടിയിലായതെന്ന ആരോപണം മന്ത്രി നിഷേധിച്ചു. സൈനികന്‍ അതിര്‍ത്തി കടന്നതും സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധമില്ല. ഇരു സംഭവങ്ങളും ഒരേ ദിവസം നടന്നതാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സൈനികരോ പൊതുജനങ്ങളോ അതിര്‍ത്തി കടക്കുന്നത് അസാധാരണ സംഭവമല്ല. കഴിഞ്ഞദിവസം പ്രതിരോധമന്ത്രി നേരിട്ട് സൈനികന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. സൈനികനെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സൈനികന്‍ പിടിയിലായതറിഞ്ഞ് മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+