ഇന്ത്യന്‍ ആര്‍മി ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് പ്രതിരോധമന്ത്രി
ഇന്ത്യന്‍ ആര്‍മിയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുന്നു. എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് ഇത്രദിവസം കഴിഞ്ഞിട്ടും അതേക്കുറിച്ചുള്ള വിവാദം അവസാനിക്കുന്നില്ല.
ദില്ലി: ഇന്ത്യന്‍ ആര്‍മിയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്നും ആര്‍മിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യന്‍ സേനയെ കൂടുതല്‍ ജാഗ്രത കൈവരിക്കാന്‍ പ്രാപ്തമാക്കിയെന്നും മന്ത്രി നിര്‍മ യൂണിവേഴ്‌സിറ്റില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുന്നു. എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് ഇത്രദിവസം കഴിഞ്ഞിട്ടും അതേക്കുറിച്ചുള്ള വിവാദം അവസാനിക്കുന്നില്ല. ചില രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നത് തെളിവുകളാണ്. ഇന്ത്യന്‍ ആര്‍മി പറയുന്ന കാര്യം നാം വിശ്വസിക്കേണമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ മികച്ച പ്രൊഫണല്‍ ആര്‍മിയാണ് ഇന്ത്യയുടേത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം രണ്ട് നല്ല കാര്യങ്ങള്‍ നടന്നുവെന്ന് മന്ത്രി പറയുന്നു. ഒന്നാമത്തേത് ചില രാഷ്ട്രീയ നേതാക്കളൊഴിച്ച് എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കി. മറ്റൊന്ന് ദേശീയ സുരക്ഷാ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത കൈവരിക്കാന്‍ സേനയെ പ്രാപ്തമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തിനിടയില്‍ നിരന്തരമായ വെടിനിര്‍ത്തല്‍ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇപ്പോള്‍ ഇന്ത്യ കനത്ത മറുപടി തന്നെ അവര്‍ക്ക് നല്‍കുന്നുണ്ട്. സൈന്യത്തിന് ചെറിയ തോതിലുള്ള തെറ്റുകള്‍ പറ്റുന്നുണ്ടെങ്കില്‍ അവയെല്ലാം പരിഹരിക്കുമെന്നും മന്ത്രി യൂണിവേഴ്‌സിറ്റി പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications