കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാളിത്യത്തിന്‍റെ പ്രതീകമായി പരീക്കറിന്‍റെ സ്കൂട്ടര്‍ യാത്രകള്‍.. ഇഷ്ടവാഹനം ഉപേക്ഷിച്ചത് ഭയം മൂലം

Google Oneindia Malayalam News

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ലാളിത്യമുള്ള ജീവിതം തന്നെയാണ് ഓര്‍മ്മയിലെത്തുക. ഉയര്‍ന്ന പദവികളിലെത്തുമ്പോഴും വിനയം മുതല്‍കൂട്ടാക്കിയ നേതാവായിരുന്നു പരീക്കര്‍. യഥാര്‍ത്ഥ മനുഷ്യനെന്ന് നിരവധി പേര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. ലാളിത്യപൂര്‍വ്വമായ ജീവിതത്തില്‍ ഏവരും ആദ്യമോര്‍ക്കുക പരീക്കറിന്റെ സ്‌കൂട്ടര്‍ സവാരിയെ ആകും.

2014ന്‍റെ തുടക്കത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ച് ജോലിക്കെത്തുന്നത് അദ്ദേഹം അവസാനിപ്പിച്ചത്. 2014ല്‍ ബിജെപി പ്രവര്‍ത്തകരോട് പരീക്കര്‍ തന്നെയാണ് ഇനി സ്‌കൂട്ടറോടിച്ച് എത്തില്ലെന്ന് പറഞ്ഞത്. അപകടം ഉണ്ടായേക്കാമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു ഇത്. ജനങ്ങള്‍ സ്‌കൂട്ടര്‍ ഓടിച്ച് താന്‍ എത്തുമോ എന്ന് ചോദിച്ചാല്‍ ഇനി എത്തില്ലെന്നായിരിക്കും മറുപടി എന്ന് പരീക്കര്‍ പറഞ്ഞിരുന്നു.

പരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്, ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്കറുംപരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്, ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്കറും

parekar

മനസില്‍ നിറയെ ജോലി സംബന്ധമായ ചിന്തകളാണെന്നും അതിനാല്‍ സ്‌കൂട്ടര്‍ ഓടിച്ചാല്‍ മനസ് മറ്റെവിടെയെങ്കിലുമാകുമെന്നും അപകടമുണ്ടായേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. അന്നു മുതല്‍തന്നെ പരീക്കര്‍ സ്‌കൂട്ടര്‍ റൈഡിങ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പനാജിയില്‍ വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ സ്‌കൂട്ടര്‍ ഓടിച്ച് പരീക്കര്‍ എത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധവും ഗോവയുടെ മുഖ്യമന്ത്രി പദവും കൈകാര്യം ചെയ്തിരുന്ന നേതാവ് സാധാരണ മനുഷ്യനെപ്പോലെ തന്നെ ലാളിത്യം നിറഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്.

ഹാഫ് ഷര്‍ട്ട് ധരിച്ച് ചെരുപ്പിടുന്ന സ്‌കൂട്ടര്‍ സവാരികള്‍ ഇഷ്ടപ്പെടുന്ന ആം ആദ്മിയായ പരീക്കര്‍ ലാളിത്യം ജീവിതത്തിന്റെ ഭാഗമാക്കിയ നേതാവാണ്. രാഷ്ട്രീയത്തിന്റെ ആഡംബരം കലര്‍ത്താതെ പച്ചയായ മനുഷ്യനായി ജീവിച്ച് തീര്‍ത്ത ജീവിതം .

English summary
Goa CM late Manohar Parrikar always love to ride scooter to work but he stopped ridding scooter due to the fear of accidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X