ഉടമസ്ഥന്‍റെ കൊലപാതകിയുടെ പേര് തത്ത പറഞ്ഞു
ആഗ്ര: വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയാണ് നമ്മുടെ മരണത്തിനപ്പുറവും അവ നമ്മെ സ്‌നേഹിയ്ക്കും. ആഗ്രയില്‍ നിന്നുള്ള ഈ സംഭവം വായിച്ചാല്‍ വീട്ടില്‍ ഒരു കുരുവിയെയെങ്കിലും വളര്‍ത്തണമെന്ന് നിങ്ങള്‍ ആഗ്രഹിയ്ക്കും. തന്റെ യജമാനത്തിയുടെ കൊലപാതകിയെ കണ്ടെത്തി താരമായിരിയ്ക്കുകയാണ് ഒരു തത്ത. പൊലീസിന് പോലും തുമ്പുണ്ടാക്കാന്‍ കഴിയാത്ത കേസിലാണ് തത്ത കൊലപാതകിയുടെ പേര് പറഞ്ഞ് പൊലീസിനെ സഹായിച്ചത്.
ഫെബ്രുവരി ആദ്യവാരത്തിലാണ് വിജയ് ശര്‍മ്മ എന്നയാളുടെ ഭാര്യ നീലവും അവരുടെ വളര്‍ത്ത് നായയയും കൊല്ലപ്പെടുന്നത്. വിജയും ഭാര്യയും ഒരു നായയെും തത്തെയും വളര്‍ത്തിയിരുന്നു. യജമാനന്‍മാരോട് വളരെ കൂറ് പുലര്‍ത്തുന്നവരാണ് ഈ രണ്ട് വളര്‍ത്തു ജീവികളും.

നീലത്തിന്റെ മരണത്തിന് ശേഷം വിജയുടെ മരുമകന്‍ ആഷു ഇവരുടെ വീട്ടിലെത്തി. ആഷു എത്തിയതോടെ തത്ത ഭക്ഷണം കഴിയ്ക്കാനും സംസാരിയ്ക്കാനും തയ്യാറായില്ല. മാത്രമല്ല എപ്പോഴും കൂട്ടില്‍ തന്നെ കഴിച്ച് കൂട്ടി. തത്തയുടെ ഈ പെരുമാറ്റം വിജയില്‍ ചില സംശയങ്ങള്‍ ജനിപ്പിച്ചു. നീലത്തിന്റെ കൊലപാതകിയെ തത്തയ്ക്കറിയാമെന്ന് വിജയ് ശര്‍മ്മ ഉറപ്പിച്ചു.
തുടര്‍ന്ന് വീട്ടിലുള്ളവരുടെയും തനിയ്ക്ക് സംശയമുള്ളവരുടേയും പേരുകള്‍ വിജയ് തത്തയെ പഠിപ്പിച്ചു. എന്നിട്ട് ആരാണ് നീലത്തെ കൊന്നതെന്ന് തത്തയോട് ചോദിച്ചു. ആഷു കൊന്നു, ആഷു കൊന്നുവെന്ന് തത്ത വിജയോട് പറഞ്ഞു. തുടര്‍ന്ന് ഇ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
പൊലീസ് ആഷുവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ താനും കൂട്ടുകാരും നീലത്തിന്റെ വീട്ടിലെത്തി അവരെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനിടയില്‍ വളര്‍ത്തുനായ തന്‍റെ മേല്‍ ചാടി വീണ് ആക്രമിച്ചെന്നും തുടര്‍ന്ന് നായയെയും നീലത്തെയും കൊല്ലുകയായിരുന്നെന്നും ആഷു പറഞ്ഞു. മരണത്തിനപ്പുറവും നീലത്തോട് കൂറ് പുലര്‍ത്തിയ തത്ത ഇപ്പോള്‍ താരമായി മാറിക്കഴിഞ്ഞു.












Click it and Unblock the Notifications