കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യകൂട്ടാന്‍ പാഴ്സികള്‍ക്ക് ധനസഹായം

  • By Meera Balan
Google Oneindia Malayalam News

വഡോദര: പാഴ്‌സികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന പാഴ്‌സി ദമ്പതികള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. ബോംബെ പാഴ്‌സി പഞ്ചായത്ത് ആണ് ഇക്കാര്യം പറഞ്ഞത്. രണ്ടാംമതും മൂന്നാമതും കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ദമ്പതിമാര്‍ക്കാണ് ധനസഹായം ലഭിയ്ക്കുക.

ഗുജറാത്തിലെ വാല്‍സാദ് ജില്ലയിലുള്ള സഞ്ജനില്‍ പാഴ്‌സി സമ്മേളനം നടക്കുന്നതിനിടെയാണ് ജനസംഖ്യ വര്‍ദ്ധിപ്പിയ്ക്കുന്നതിന് ധനസഹായം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന പാഴ്‌സി ദമ്പതിമാര്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കും. മൂന്നാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയാല്‍ ധനസഹായമായി പ്രതിമാസം 5000 രൂപ ലഭിയ്ക്കും. കുഞ്ഞിന് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഈ ധനസഹായം ലഭിയ്ക്കും. നവംബര്‍ 17 ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Pregnant

ഇന്ത്യയിലും വിദേശത്തുമുള്ള പാഴ്‌സികള്‍ക്ക് ധനസഹായം നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നത്. പാഴ്‌സികള്‍ ഇന്ത്യയിലെ സഞ്ജനില്‍ എത്തിയതിന്റെ ഓര്‍മ്മപുതുക്കല്‍ ദിനമായ സഞ്ജന്‍ ഡേയോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. വര്‍ഷം തോറും പാഴ്‌സി ജനസംഖ്യയില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവ് രേഖപ്പെടുത്തുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

English summary
Parsi couples to get monthly allowance on having more kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X