മോഡലിനെ സെക്‌സിന് ക്ഷണിച്ചു, വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ നടന്‍ ചെയ്തത്!!മോഡലിന്റെ വെളിപ്പെടുത്തല്‍!
വാട്‌സ്ആപ്പില്‍ മോശം സന്ദേശം അയച്ചതായും തന്റെ ഫോണ്‍ നമ്പര്‍ പലര്‍ക്കും ഷെയര്‍ ചെയ്തതായും തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചതായും മോഡല്‍ പറയുന്നു.
ലൈംഗികമായി അപമാനിച്ചെന്ന പരാതിയില്‍ ടെലിവിഷന്‍ താരത്തിനെതിരെ മോഡല്‍ രംഗത്ത്. സുഷ്മിത ചക്രവര്‍ത്തി എന്ന 20 വയസുള്ള മോഡലാണ് നടന്‍ പാര്‍ത്ത് സംതാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൈസി യേ യാരിയാന്‍ എന്ന സീരിയലിലൂടെ പ്രശസ്തനായ നടനാണ് പാര്‍ത്ത്.
നടന്‍ തന്നെ സെക്‌സിന് ക്ഷണിച്ചുവെന്നാണ് മോഡലിന്റെ പരാതി. ഇതിന് താത്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ വാട്‌സ്ആപ്പില്‍ മോശം സന്ദേശം അയച്ചതായും തന്റെ ഫോണ്‍ നമ്പര്‍ പലര്‍ക്കും ഷെയര്‍ ചെയ്തതായും തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചതായും മോഡല്‍ പറയുന്നു.
ഒരുമാസം മുമ്പാണ് സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്. എന്നാല്‍ നടന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നടപടി എടുത്തില്ല. വ്യാഴാഴ്ചയാണ് ഇയാള്‍ സ്ഥലത്തെത്തിത്. ഇതിന് പിന്നാലെയാണ് പോലീസ് സ്‌റ്റേഷനിലെത്താന്‍ നടനോട് ആവശ്യപ്പെട്ടത്.

സൗഹൃദത്തിലായി
നടനുമായി തനിക്ക് നാല് വര്‍ഷത്തെ പരിചയം ഉണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഒരു പാര്‍ട്ടിയില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും പിന്നാലെ സൗഹൃദത്തിലായെന്നും പെണ്‍കുട്ടി പറയുന്നു. അപ്പോള്‍ തന്നെ ഫോണ്‍ നമ്പര്‍ കൈമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.

വഴങ്ങണമെന്ന് ആവശ്യം
നല്ല സുഹൃത്തുക്കള്‍ ആയതിനു പിന്നാലെ സ്ഥിരമായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.ഇതിനിടെയാണ് തനിക്ക് വഴങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പറയുന്നു. ഫെബ്രുവരി രണ്ടാം വാരത്തിലായിരുന്നു ഇതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഈ സമയം നടന്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു.

നിഷേധിച്ചതിന് പിന്നാലെ
എന്നാല്‍ തനിക്ക് താത്പര്യമില്ലെന്ന് നടനെ അറിയിച്ചതായി പെണ്‍കുട്ടി പറയുന്നു. ഇത് നടനില്‍ തന്നോട് ദേഷ്യം ഉണ്ടാക്കിയെന്നും പരാതില്‍ പറയുന്നു. തുടര്‍ന്ന് വാട്‌സ് ആപ്പില്‍ മോശം ചാറ്റുമായി നടന്‍ വന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. തന്റെ ഫോണ്‍ നമ്പര്‍ പലര്‍ക്കും നല്‍കി അവരെ കൊണ്ട് മോശം രീതിയില്‍ സംസാരിപ്പിച്ചുവെന്നും മോഡല്‍ പറയുന്നു.

പരാതിയുമായി രംഗത്ത്
ഇതിനെ തുടര്‍ന്നാണ് ബാങ്കൂര്‍ നഗര്‍ പോലീസില്‍ ഫെബ്രുവരി 13 ന് പരാതി നല്‍കിയത്. എന്നാല്‍ നടന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ കേസെടിത്തിരുന്നില്ല. വ്യാഴാഴ്ച ഇയാള്‍ തിരിച്ചെത്തിയപ്പോഴാണ് കേസെടുത്തത്. എന്നാല്‍ ആരോപണം നിഷേധിച്ച് നടന്‍ രംഗത്തെത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതില്‍ സത്യമില്ലെന്നും നടന്‍ പറയുന്നു.












Click it and Unblock the Notifications