ഭാഗിക സൂര്യഗ്രഹണം; എങ്ങനെ കാണാം? ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും, അറിയാം
ദില്ലി: ഒക്ടോബർ 25 നാണ് ഈ വർഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെല്ലാം സൂര്യഗ്രഹണം ദൃശ്യമാകും.

ഇന്ത്യയിൽ സൂര്യാസ്തമയത്തിന് മുൻപാണ് ഗ്രഹണം ആരംഭിക്കുക. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റ അവസാനഘട്ടം ഇന്ത്യയിൽ ദൃശ്യമാകില്ല.അതേസമയം ഗ്രഹണം നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്നാണ് വിദഗ്ദർ പറയുന്നത്. ഗ്രഹണ സമയത്ത് ചെയ്യാനും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ കൂടി നോക്കാം
ചെയ്യേണ്ടത്
അലുമിനിസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്റെ വെൽഡിംഗ് ഗ്ലാസ് പോലെയുള്ളവ ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നതാണ് സുരക്ഷിതമായ മാർഗം.ല്ലെങ്കില്‍ ദൂരദര്‍ശിനി ഉപയോഗിച്ച് വൈറ്റ് ബോര്‍ഡില്‍ സൂര്യന്റെ ചിത്രം പ്രൊജക്റ്റ് ചെയ്ത് പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വീക്ഷിക്കാം
നിർബന്ധമായും കണ്ണിനെ സംരക്ഷിക്കുന്ന മാർഗങ്ങൾ സ്വീകരിച്ചതിന് ശേഷം മാത്രമേ സൂര്യഗ്രഹണം കാണാൻ പാടുള്ളൂവെന്നാണ് നാസയുടെ നിർദ്ദേശം.
ചെയ്യാൻ പാടില്ലാത്തത്
സൺ ഗ്ലാസുകൾ ഉപയോഗിച്ച് സൂര്യഗ്രഹണം കാണരുത്
ഗ്രഹണം റെക്കോർഡ് ചെയ്യാൻ നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നത് തീർച്ചയായും ഒഴിവാക്കണം.
ഉചിതമയായ കണ്ണടകൾ ഉപയോഗിച്ചില്ലെങ്കിൽ സൂര്യന്റെ തീവ്രമായ രശ്മികൾ കണ്ണിന് ദോഷം ചെയ്യും
കുട്ടികളെ ഗ്രഹണം കാണുന്ന സ്ഥലങ്ങളിൽ നിന്ന് തീർച്ചയായും മാറ്റി നിർത്തണം
എന്താണ് സൂര്യഗ്രഹണം
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രന്‍ വരുമ്പോള്‍ ഗ്രഹത്തില്‍ അതിന്റെ നിഴല്‍ പതിക്കുന്നതാണ് സൂര്യഗ്രഹണം.2027 ഓഗസ്റ്റ് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുക.












Click it and Unblock the Notifications