അവിഹിതബന്ധത്തിനിടെ പോലീസ് ഓഫീസറും യുവതിയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍
ദില്ലി: പോലീസ് ഉദ്യോഗസ്ഥനെയും യുവതിയെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദില്ലി രോഹിണിയില്‍ ഒരു സ്ഥലമിടപാട് സ്ഥാപനത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും അര്‍ദ്ധനഗ്നരായ രീതിയിലായിരുന്നു. ഞായറാഴ്ച രാവിലെ ഓഫീസ് തുറന്ന ക്ലീനിങ് ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
മുന്ദ്ക സ്വദേശിയായ എഎസ്‌ഐ യോഗേന്ദര്‍ ലക്ദയും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്. അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. യോഗേന്ദറിന്റെ ശരീരത്തില്‍ 5 ബുള്ളറ്റുകള്‍ കണ്ടെടുത്തു. യുവതിയുടെ ശരീരത്തില്‍ നിന്നും മൂന്നെണ്ണവും. വയറിലും നെഞ്ചിലുമായിരുന്നു യുവതിക്ക് വെടിയേറ്റത്.

ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇതില്‍ പോലീസുകാരനും യുവതിയും ഒരു മുറിയില്‍ ഇരിക്കുന്നത് വ്യക്തമാണ്. ഗേറ്റടക്കാതിരുന്നതിനാല്‍ പുറത്തുനിന്നും ചിലര്‍ മുറിക്കുള്ളില്‍ പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications