ജോഷിന്റെ ഏറ്റവും വലിയ ചലഞ്ചില്‍ പങ്കെടുക്കൂ, ഐഐഎഫ്എ 2022 ലേക്ക് പോകാനുള്ള അവസരം നേടൂ
ഡെയ്‌ലി ഹണ്ടിന്റെ ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ്, ഒന്നിലധികം ഭാഷകളില്‍ അതിന്റെ നവോന്മേഷദായകമായ വൈറല്‍ ഉള്ളടക്കം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുന്നത് മുതല്‍ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച വേദി ഒരുക്കുന്നത് വരെയുള്ള അവസരങ്ങളാണ് ജോഷ് ഒരുക്കുന്നത്.

ഈ ആവേശകരമായ ഓഫറുകള്‍ കൂടാതെ, ജോഷ് അതിന്റെ ഭാഗമായവര്‍ക്കായി മീറ്റ്അപ്പുകള്‍ സംഘടിപ്പിക്കുന്നതിനും അറിയപ്പെടുന്നു. അതില്‍ നിന്ന് അവര്‍ ധാരാളം നല്ല ഓര്‍മ്മകള്‍ സ്വന്തമാക്കിയാണ് ഒാരോരുത്തരും വീട്ടിലേക്ക് മടങ്ങുന്നത്. വ്യത്യസ്തമായ, അതോടൊപ്പം തന്നെ രസകരമായ വെല്ലുവിളികളാണ് ഈ ഡെസി ആപ്പ് ജനക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതിന്റെ മറ്റൊരു കാരണം.
സോഷ്യല്‍ മീഡിയ ഫില്‍ട്ടറുകളും ഇഫക്റ്റുകളും ഭാവനയും മാത്രമുള്ള ഒരു കാലഘട്ടത്തില്‍, ജോഷ് അതിന്റെ ഏറ്റവും വലിയ കാമ്പെയ്നുകളിലൊന്നുമായി ഇവിടെയുണ്ട്. #RealHai എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ച് നിങ്ങളുടെ 'ഡെസി' വേരുകള്‍ ആഘോഷിക്കുന്നതിനും 'നിര്‍മ്മിത' നിമിഷങ്ങളെക്കാള്‍ 'യഥാര്‍ത്ഥ്യത്തെ' തിരഞ്ഞെടുക്കുന്നതിനുമുള്ളതാണ്. അതിനാല്‍, നിങ്ങള്‍ക്ക് എന്തും ആകാന്‍ കഴിയുന്ന ഒരു ലോകത്ത്, സ്വയം എന്താണോ അത് ആയിരിക്കാനുള്ള സമയമാണിത്!
ഈ വെല്ലുവിളിക്ക് അല്‍പ്പം തിളക്കം കൂട്ടാന്‍, ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഹന്‍സിക മോട്വാനിയും ഒരു പ്രത്യേക മ്യൂസിക് വീഡിയോയ്ക്കായി കൈകോര്‍ത്തു. അവിടെ അവര്‍ ജനപ്രിയ സാജിദ്-വാജിദ് ജോഡിയിലെ സാജിദിന്റെ ഗംഭീരമായ ഈണങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയും എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
#RealHai കാമ്പെയ്ന്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ പ്രതിഭകളെ ആഘോഷിക്കുന്നു; അത് നൃത്തമോ ഫാഷനോ ശാരീരികക്ഷമതയോ ഭക്ഷണമോ ഹാസ്യമോ വിനോദമോ ആകട്ടെ. ആവേശകരമായ സമ്മാനങ്ങളും ജോഷ് ഇതിനായി കാത്തുവെച്ചിട്ടുണ്ട്. അബുദാബിയില്‍ നടക്കുന്ന IIFA 2022 ല്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള അവസരം പോലും ഈ ചലഞ്ചിലൂടെ ജോഷ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലുതും മികച്ചതുമായ അവാര്‍ഡ് ഷോകളിലൊന്നാണ് IIFA.
ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍
ഈ വര്‍ഷത്തെ ഏറ്റവും താരനിബിഡമായ ഇവന്റുകളില്‍ ഒന്നിന് തത്സമയം സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നത് സങ്കല്‍പ്പിക്കുക! ഒരു സ്വപ്നം പോലെ തോന്നുന്നുവല്ലേ? അതിന് നിങ്ങള്‍ ജോഷിന് നന്ദി പറയണം! #RealHai ചലഞ്ചില്‍ പങ്കെടുത്ത് താരനിബിഡമായ ഈ ഇവന്റില്‍ പങ്കെടുക്കാന്‍ അവസരം നേടൂ. നിങ്ങള്‍ ചെയ്യേണ്ടത് ജോഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും #RealHai ഉപയോഗിച്ച് കഴിയുന്നത്ര വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്യുക എന്നതും മാത്രമാണ്.
ഐഐഎഫ്എയിലേക്കുള്ള ഈ ഗോള്‍ഡന്‍ ടിക്കറ്റിന് പുറമെ, ഐപിഎല്‍ ഫൈനല്‍ 2022-ല്‍ സ്റ്റേഡിയത്തില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ടീമിനായി തത്സമയം ആര്‍ത്തുവിളിക്കാനുള്ള അവസരം ഉള്‍പ്പെടെ നിരവധി മഹത്തായ സമ്മാനങ്ങളും സ്റ്റോറിലുണ്ട്.












Click it and Unblock the Notifications