Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകസമരത്തില്‍ പങ്കെടുത്ത് മടങ്ങി; പിന്നാലെ ആത്മഹത്യ ചെയ്ത് യുവ കര്‍ഷകന്‍

ദില്ലി;അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ യുവ കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ബന്ദിന്ദ യാൽപുര മിർസ സ്വദേശിയായ ഗുര്‍ലാഭ് സിങ് എന്ന 22 കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 18 നാണ് ഗുർലാബ് സിംഗ് ദില്ലിയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തിയത്.

ശനിയാഴ്ചയാണ് ഗുൽലാബിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. സാധാരണ കർഷകനായ ഗുൽറാം ആറു ലക്ഷം രൂപ വായ്പ എടുത്തിരുന്നെന്നാണ് വിവരംകടബാധ്യതയാണോ ആത്മഹത്യക്ക് നയിച്ചത് എന്ന് വ്യക്തമല്ല.

page-160378931

അതേസമയം ദില്ലിയിൽ കർഷകരുടെ പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ പ്രക്ഷോഭം കനപ്പിക്കാനാണ് കർഷക സംഘടനകളുടെ തിരുമാനം. പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും കർഷകർ തിങ്കളാഴ്ച ഒരു ദിവസത്തെ റിലേ നിരാഹാര സമരം നടത്തുമെന്ന് സംഘനകൾ വ്യക്തമാകK്കി. ഡിസംബർ 25 മുതൽ 27 വരെ ഹരിയാനയിലെ ടോള്‍ ബൂത്തുകളില്‍ ടോൾ ശേഖരിക്കാൻ ഞങ്ങള്‍ അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 27 ന് മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തീരുന്നത് വരെ എല്ലാവരും അവരുടെ വീടുകളിൽ നിന്നും പാത്രം കൊട്ടണമെന്നും കർഷകർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ഡിസംബർ 23 ന് കിസാൻ ദിവാസ് ആഘോഷിക്കുമെന്നും "ഒരു ദിവസം ഉച്ചഭക്ഷണം പാകം ചെയ്യരുതെന്നും കർഷക സംഘടനകൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ നാലാഴ്ചയായി ദില്ലിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരടിപോലും പിന്നോട്ട് പോകില്ലെന്നാണ് സംഘടനകളുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+