കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചെയ്യുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയോ പാസ്‌പോര്‍ട്ടോ ലഭിക്കില്ല; സര്‍ക്കുലറുമായി ബീഹാര്‍ പൊലീസ്‌

Google Oneindia Malayalam News

പാട്‌ന: സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍, തെരുവില്‍ പ്രതിഷേധത്തിന്‌ മുതിര്‍ന്നാലോ സര്‍ക്കാര്‍ ജോലിയോ പാസ്‌പോര്‍ട്ടോ അനുവദിക്കില്ലെന്ന സര്‍ക്കുലറുമായി ബീഹാര്‍ പൊലീസ്‌.

സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ പൊലീസ്‌ വെരിഫിക്കേഷന്‍ ആവശ്യമുള്ള 9 സര്‍വീസുകളാണ്‌ നഷ്ടപ്പെടുക. സര്‍ക്കാര്‍ ജോലി, പാസ്‌പോര്‍ട്ട്‌, സര്‍ക്കാര്‍ വകുപ്പുകളിലെ കോണ്‍ട്രാക്ട്‌ ജോലികള്‍, പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ,്‌ സര്‍ക്കാര്‍ ലോണുകള്‍ എന്നിവ ലഭിക്കില്ലെന്നാണ്‌ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്‌.

bihar police

ബീഹാറില്‍ മദ്യവില്‍പ്പനകേന്ദ്രത്തിലെ ജോലിക്കും സര്‍ക്കാര്‍ ജോലിക്കും പാസ്‌പോര്‍ട്ടിനും തോക്കിനും പൊലീസ്‌ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്‌. ആര്‍ജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്‌ ഉത്തരവിന്റെ പകര്‍പ്പ്‌ ട്വിറ്ററില്‍ ഷെയര്‍ ചെയ്‌ത്‌ നിതീഷ്‌ കുമാര്‍ ഹിറ്റ്‌ലറോടും മുസോളിനിയോടും കടുത്ത മത്സരമാണ്‌ കാഴ്‌ച്ചവെക്കുന്നതെന്ന്‌ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും മറ്റ്‌ സാമാജികര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യത്തിന്‌ നിയമനടപടിയെടുക്കുമെന്ന്‌ കഴിഞ്ഞ മാസം ബീഹാര്‍ പോലീസ്‌ പുറത്തിറക്കിയ സര്‍ക്കുലറും വലിയ വിമര്‍ശനത്തിന്‌ വഴിവെച്ചിരുന്നു.

Recommended Video

cmsvideo
ട്വിറ്ററിലൂടെയാണ് സണ്ണിയുടെ പ്രതികരണം | Oneindia Malayalam

ബീഹാര്‍ പൊലീസിന്റെതിന്‌ സമാനമായ ഉത്തരഘണ്ട്‌ സര്‍ക്കും രംഗത്തെത്തിയിട്ടുണ്ട്‌.ആളുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇടുന്ന പോസ്‌റ്റുകള്‍ പാസ്‌ പോര്‍ട്ട്‌ ലഭിക്കാനുള്ള പൊലീസ്‌ വെരിഫിക്കേഷന്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നാണ്‌ നിയമം. വ്യക്തികളുടെ സോഷ്യല്‍ മീഡിയാ പോസ്‌റ്റുകള്‍ റെക്കോര്‍ഡ്‌ ചെയ്‌ത്‌ സൂക്ഷിക്കാന്‍ ആലോചിക്കുന്നതായി ഉത്തരാഘണ്ട്‌ ഡിജിപി അശോക്‌ കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രാജ്യദ്രോഹപരമായ ആശയങ്ങള്‍ പോസ്‌റ്റു ചെയ്യുന്നത്‌ വര്‍ധിച്ച്‌ വരുന്നതിനാലാണ്‌ ഇത്തരമൊരു നിയമം മുന്നോട്ട്‌ വെക്കാന്‍ നിര്‍ബന്ധിതാരായതെന്നാണ്‌ ഉത്തരാഘണ്ട്‌ പൊലീസിന്റെ ന്യായീകരണം.

English summary
participating protests will find difficult to get passport order issue by Bihar police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X