തമിഴ്നാട്ടില്‍ മദ്യനിരോധനം ആവശ്യപ്പെട്ട് ബന്ദ്, കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്നു
ചെന്നൈ: കേരളത്തില്‍ പൂര്‍ണ മദ്യനിരോധനത്തിനായി മുറവിളി കൂട്ടിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഇതിനെതിരെ രണ്ടു അഭിപ്രായത്തിലായിരുന്നു. പിന്നീട് വിവാദങ്ങളുടെ ചാകര തന്നെയായിരുന്നു. എന്നാല്‍, തമിഴ്നാട്ടില്‍ മദ്യത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ് ആചരിക്കുക. വി.സി.കെ, എം.ഡി.എം.കെ, എം.എം.കെ എന്നിവരാണ് സംസ്ഥാനമൊട്ടാകെ ബന്ദിന് ആഹ്വാനം ചെയ്തത്. ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ എന്നിവര്‍ ബന്ദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

സര്‍ക്കാര്‍ മദ്യക്കടകളും സ്വകാര്യ ബാറുകളും പൂട്ടണമെന്നും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബന്ദിനിടെ അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മദ്യവിരുദ്ധ സമരത്തിനിടെ ഗാന്ധിയന്‍ ശശി പെരുമാള്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. വ്യാപാരിസംഘടനയായ വണികര്‍ സംഘ പേരവൈയുടെ നേതാവ് വെള്ളയ്യന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യക്കടകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications