കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ മദ്യനിരോധനം ആവശ്യപ്പെട്ട് ബന്ദ്, കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: കേരളത്തില്‍ പൂര്‍ണ മദ്യനിരോധനത്തിനായി മുറവിളി കൂട്ടിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഇതിനെതിരെ രണ്ടു അഭിപ്രായത്തിലായിരുന്നു. പിന്നീട് വിവാദങ്ങളുടെ ചാകര തന്നെയായിരുന്നു. എന്നാല്‍, തമിഴ്‌നാട്ടില്‍ മദ്യത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ് ആചരിക്കുക. വി.സി.കെ, എം.ഡി.എം.കെ, എം.എം.കെ എന്നിവരാണ് സംസ്ഥാനമൊട്ടാകെ ബന്ദിന് ആഹ്വാനം ചെയ്തത്. ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ എന്നിവര്‍ ബന്ദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

whisky

സര്‍ക്കാര്‍ മദ്യക്കടകളും സ്വകാര്യ ബാറുകളും പൂട്ടണമെന്നും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബന്ദിനിടെ അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മദ്യവിരുദ്ധ സമരത്തിനിടെ ഗാന്ധിയന്‍ ശശി പെരുമാള്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. വ്യാപാരിസംഘടനയായ വണികര്‍ സംഘ പേരവൈയുടെ നേതാവ് വെള്ളയ്യന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യക്കടകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

English summary
The death of anti-liquor activist Sasi Perumal during a protest three days ago has brought to the fore the demand for total prohibition with political parties across the state calling for a state bandh to demand liquor ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X