കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് കുത്തകവത്കരണത്തിനെതിരെ സിപിഎം

  • By Anwar Sadath
Google Oneindia Malayalam News

വിശാഖപട്ടണം: നിശ്ചിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കൂടിയ തുക ഈടാക്കാനുള്ള മൊബൈല്‍ കമ്പനികളുടെ നീക്കത്തിനെതിരെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചു. നിലവിലുള്ള ഇന്റര്‍നെറ്റ് നിഷ്പക്ഷത(നെറ്റ് ന്യൂട്രാലിറ്റി) നിലനിര്‍ത്തണമെന്ന് യോഗത്തിനുശേഷം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കുത്തക കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാനായാണ് പുതിയ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. കമ്പനികള്‍ക്കുവേണ്ടി ട്രായ് നിലകൊള്ളുന്നുണ്ടെങ്കില്‍ അത് ചെറുക്കേണ്ടതാണ്. ജനം ഇന്റര്‍നെറ്റിനെ കൂടതല്‍ ആശ്രയിച്ചുവരുന്ന കാലമാണ്. അറിവാര്‍ജ്ജിക്കാനും ആശയവിനിമയത്തിനുമെല്ലാം സാധാരക്കാര്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന കാലമാണ് കുത്തക കമ്പനികള്‍ ഇന്റര്‍നെറ്റിന് കൂടുതല്‍ തുക ഈടാക്കാനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

sitaram-yechury

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപയോക്താവിന് പലതരത്തിലുള്ള കൂച്ചുവിലങ്ങിടാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം നിരക്കുകള്‍ നല്‍കുകയെന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് എതിരാണ്. കമ്പനികളുടെ ലാഭത്തിനായി ഇത്തരം ഒരു നീക്കം നടത്തിയാല്‍ പൂര്‍ണമായും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് യെച്ചൂരി വ്യക്തമാക്കി.

ടെലികോം കമ്പനികള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും കൂടുതല്‍ തുക ഈടാക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ട്രായിയ്ക്ക് ലക്ഷക്കണക്കിന് ഇമെയില്‍ സന്ദേശങ്ങളാണ് ലഭിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതോടെ ഇന്റര്‍നെറ്റിന്റെ അവകാശം സ്വന്തമാക്കാനുള്ള കുത്തക കമ്പനികളുടെ നീക്കമാണ് ട്രായിക്കെതിരായ പ്രതിഷേധത്തിന് കാരണമായത്.

English summary
Party Congress; CPM meet supports net neutrality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X