കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി 'ദൈവത്തിന്റെ പാർട്ടി'; ലക്ഷ്യം അഴിമതി നിർമാർജനം, സംഭവം ഇങ്ങനെ...

Google Oneindia Malayalam News

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി പുതിയ പാർട്ടി | Oneindia Malayalam

ദില്ലി: ലോകത്താകമാനമുള്ള തിരഞ്ഞെടുപ്പുകളിലും പ്രധാന വിഷയം അഴിമതി തന്നെയാണ്. മിസോറാമും ഇതിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ മിസോറാം രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്നതിന് 'സോറാം താർ' എന്ന പുതിയ പാർട്ടി നവംബർ 28ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും. അഴിമതി വിരുദ്ധ മുന്നേറ്റങ്ങൾ രാജ്യത്താകമാനം നടക്കാറുണ്ടെങ്കിലും ഇത് പ്രഖ്യാപിത ലക്ഷ്യമാക്കി ഒരു പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായിരിക്കും. അതും ദൈവത്തെ കൂട്ടുപിടിച്ച്.

<strong>ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...</strong>ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...

ദൈവത്തിന്റെ പേരിലാണ് സോറം താർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സോറം താറിന്റെ ന്റെ അർത്ഥം പുതിയ മിസോറാം എന്നാണ്. സയ്ഷാവ്ന ഹൽവാണ്ടോയാണ് സോറം താറിന്റം സ്ഥാപകൻ. 55 കാരനായ അദ്ദേഹം തന്നെയാമ് പാർട്ടിയുടെ പ്രസിഡന്റും. സുവിശേഷക്കാരനായ അദ്ദേഹം പറയുന്നത് യോശുവാണ് പാർട്ടിയെ നയിക്കുന്നത് എന്നാണ്.

പ്രധാന സ്ഥാനാർത്ഥികൾ

പ്രധാന സ്ഥാനാർത്ഥികൾ


സയ്ഷാവ്ന ഹൽവാണ്ടോയും രണ്ട് മക്കളുമാണ് സ്ഥാനാർത്ഥികളിൽ സോറം താർ പാർട്ടിയുടെ സ്ഥാനാർത്ഥികളിൽ പ്രമുഖർ. മക്കളായ ലാല്‍ഹ്രില്‍സേലിയും ലാല്‍റുവാത്‌ഫേലിയും തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമാകുന്നത് യുകെയിലെ ഉന്നത വിദ്യാത്തിന് ശേഷമാണ്. മൂന്ന് പേരും സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ വീതം മത്സരിക്കുന്നുണ്ട്.

മത്സരം മുഖ്യമന്ത്രിക്കെതിരെ

മത്സരം മുഖ്യമന്ത്രിക്കെതിരെ


ഐസ്വാള്‍ വെസ്റ്റ് 1 സെര്‍ച്ചിപ്പ് എന്നീ മണ്ഡലങ്ങളില്‍ മിസോറാം മുഖ്യമന്ത്രി ലാല്‍ തന്ഹാവ്‌ലയ്‌ക്കെതിരെയാണ് ഹല്‍വാണ്ടോയുടെ പോരാട്ടമെന്നതും ശ്രദ്ധേയമാണ്. 28 വയസ്സുള്ള ലാല്‍ഹ്രില്‍സേലി മത്സരിക്കുന്നത് ഐസ്വാൽ നോർത്ത് 2യിലും ലെംഗ്തെങിലുമാണ്. ഐസ്വാൽ നോർത്ത് 1ലും തൈക്കുമിലും ലാൽറുവാത്ഫേലി മത്സരിക്കും. എല്ലാവരും സ്വതന്ത്ര സ്ഥാനാർത്ഥികളായാമ് മത്സരിക്കുന്നത്.

മുമ്പും ഇതേ പേരിൽ...

മുമ്പും ഇതേ പേരിൽ...


അതേസമയം ഇത് ആദ്യമായല്ല സോറാം താർ എന്ന പേരിൽ പാർട്ടി രൂപീകരിക്കുന്നത്. 1990 ൽ മറ്റൊരു സുവിശേകൻ റവ. വിഎൽ. നിതാങ്ങ ഇതേ പേരിൽ പാർട്ടി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ മിസോറാം രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിക്കാതെ പാർട്ടി ഇല്ലാതാകുകയായിരുന്നു. പിന്നീട് 2016 ഫെബ്രുവരിയിലാണ് പഴയ പേരുമായി പുതിയ രൂപത്തിൽ ഒരു പാർട്ടി രംഗത്ത് വരുന്നത്.

ദൈവ വചനവും ബൈബിളും

ദൈവ വചനവും ബൈബിളും


സോറാം താർ ഒരു പാർട്ടിയല്ല. മിസോറാം രാഷ്ട്രീയത്തെ തുരത്താൻ ദൈവവചനങ്ങൾക്കും ബൈബിളിനും മാത്രമേ കഴിയൂ എന്ന് ചിന്തിക്കുന്നവരുടെ കൂട്ടായ്മയാണെന്ന്. ലാല്‍റുവാത്‌ഫേലി പറഞ്ഞു. ദൈവത്തിന് മാത്രമേ ജനാധിപത്യത്തെ നന്നാക്കാൻ കഴിയൂ എന്നാണ് അവരുടെ വിശ്വാസം. ധൈര്യവും ദൈവഭയവുമുള്ള യുവാക്കള്‍ക്ക് മാത്രമേ മിസോറാമിലെ അഴിമതിയെ ഇല്ലാതാക്കാന്‍ കഴിയു. അഴിമതി രാഷ്ട്രീയം ജനങ്ങളുടെ വികസനത്തെ ഇല്ലാതാക്കുന്നുവെന്നും ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അവർ പറയുന്നു.

English summary
Party of God in Mizoram assembly election, candidate says fight against corruption, poverty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X