കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 'അവസാനിപ്പിച്ചിടത്ത്' ഡികെ ശിവകുമാർ തുടങ്ങും!! 54 സീറ്റ്, ലിംഗായത്ത് വോട്ടും പെട്ടിയിലാവും

Google Oneindia Malayalam News

ബെംഗളൂരു; വ്യാഴാഴ്ചയാണ് ഡികെ ശിവകുമാർ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. മൂന്ന് മാസങ്ങൾക്ക് മുൻപേ തന്നെ അദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങ് നീണ്ടുപോകുകയായിരുന്നു. ഡികെയ്ക്കായി ഗംഭീര പരിപാടിയായിരുന്നു പാർട്ടി ആസ്ഥാനത്ത് നേതൃത്വം ഒരുക്കിയത്. കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ദിനേശ് ഗുണ്ടുറാവു അടക്കമുളള പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ചുമതലയേറ്റെടുത്ത പിന്നാലെ അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത് കർണാടകത്തിൽ കോൺഗ്രസ് അധികാരമേൽക്കുമെന്നാണ്. അതിനുള്ള തന്ത്രങ്ങളും ഡികെ മെനഞ്ഞ് തുടങ്ങിയെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങൾ ഇങ്ങനെ

അധികാരം പിടിക്കാൻ

അധികാരം പിടിക്കാൻ

സംസ്ഥാനത്ത് കോൺഗ്രസ് തുടർച്ചയായി പരാജയം രുചിച്ചതോടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടു റാവു രാജി വെച്ചിരുന്നു. ഇതോടെയാണ് തത്സ്ഥാനത്തേക്ക് ഡികെ ശിവകുമാർ നിയമിതനാകുന്നത്. ട്രെബിൾ ഷൂട്ടറെ തന്നെ ഇറക്കി കർണാടകത്തിൽ അധികാരം തിരികെ പിടിക്കാനാണ് ദേശീയ നേതൃത്വം ഇതിലൂടെ ലക്ഷ്യം വെച്ചത്.

Recommended Video

cmsvideo
ഇത് DKയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ് | Oneindia Malayalam
കേഡർ സംവിധാനം

കേഡർ സംവിധാനം

അധികാരമേറ്റ ഉടൻ തന്നെ പാർട്ടിയെ കേഡർ സംവിധാനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഡികെ ആരംഭിച്ചിരുന്നു. എംഎൽഎമാർ ഉൾപ്പെടെയുള്ളവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. മല്ലികാർജ്ജുൻ ഖാർഗെ ,സിദ്ധരാമയ്യ, കെഎച്ച് മുനിയപ്പ, ദിനേഷ് ഗുണ്ട റാവു , ബികെ ഹരിപ്രസാദ് അടക്കമുള്ള നേതാക്കളെയാണ് ഡികെ നിയമിച്ചത്.

ശക്തി കേന്ദ്രം

ശക്തി കേന്ദ്രം

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു മുംബൈ-കർണാടക മേഖലയിലും നിർണായകമായ മാറ്റങ്ങൾ ഡികെ നടപ്പാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ കുത്തക ഇടമായിരുന്ന മേഖലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കാണ് ആദിപത്യം. കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് വഴി വെച്ചത് മേഖലയിലെ ബെൽഗാവിയിൽ നിന്നുള്ള നേതാക്കളുടെ നീക്കമായിരുന്നു.

ബെൽഗാവി നേതാക്കൾ

ബെൽഗാവി നേതാക്കൾ

ബെൽഗാവിയിൽ നിന്നുള്ള നേതാവായ രമേശ് ജാർഖി ഹോളി ഉൾപ്പെടെയുള്ള എംഎൽഎമാരെ മറുകണ്ടം ചാടിച്ചായിരുന്നു ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. തന്റെ ആദ്യ പ്രവർത്തനങ്ങൾ ഇവിടെ വെച്ച് തന്നെ ആരംഭിക്കാനാണ് ഡികെ ഒരുങ്ങുന്നത്.
ഇവിടെ രണ്ട് നേതാക്കൾക്ക് പ്രത്യേക ചുമതല നൽകുമെന്നാണ് സൂചന.

മന്ത്രിസ്ഥാനം നൽകിയത്

മന്ത്രിസ്ഥാനം നൽകിയത്

കോൺഗ്രസ് വനിതാ വിഭാഗം പ്രസിഡന്റ് ലക്ഷ്മി ഹെബ്ബാൾക്കർ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് സതീഷ് ജാർഖിഹോളി എന്നിവർക്കാവും ഇവിടെ ചുമതല നൽകിയേക്കുക. രമേശ് ജാർഖിഹോളിയുടെ സഹോദരനാണ് സതീഷ് ജാർഖിഹോളി. സതീഷിന് മന്ത്രിസ്ഥാനം നൽകിയതായിരുന്നു രമേശിനെ ചൊടിപ്പിച്ചത്.

ഓപ്പറേഷൻ താമര

ഓപ്പറേഷൻ താമര

ഈ അതൃപ്തി മുതലെടുത്താണ് കർണാടകത്തിൽ ബിജെപി ഓപ്പറേഷൻ താമര പയറ്റിയത്. രമേശ് ജാർഖിഹോളി ഉൾപ്പെടെ കോൺഗ്രസിലേയും ജെഡിഎസിലേയും 17 എംഎൽഎമാരെ ചാടിച്ചാണ് ബിജെപി അധികാരം പിടിച്ചത്. അതേസമയം ഡികെ ശിവകുമാറിന്റെ അധ്യക്ഷനായുള്ള സ്ഥാനാരോഹം മേഖലയിലെ പാർട്ടിപ്രവർത്തകരെ ആവേശഭരിതർ ആക്കിയിരിക്കുകയാണ്.

ഡികെയിലൂടെ സാധിക്കും

ഡികെയിലൂടെ സാധിക്കും

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള 54 സീറ്റുകളിൽ പകുതിയിൽ അധികവും വിജയിക്കാൻ ഡികെയിലൂടെ സാധിക്കുമെന്ന് നേതാക്കൾ കരുതുന്നുണ്ട്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ
മുംബൈ-കർണാടക മേഖലയിൽ 35 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. 17 ഇടത്താണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്.

നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ

നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ

ഡികെയിലൂടെ മേഖലയിലെ കോൺഗ്രസിന്റെ നഷ്ട പ്രതാപം തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന് ലക്ഷ്മി പ്രതികരിച്ചു. മുംബൈ-കർണാടക മേഖലയിൽ കോൺഗ്രസിൽ നിരവധി പ്രമുഖ നേതാക്കളുണ്ട്. ഇവരെയെല്ലാം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല നൽകും. പാർട്ടിയെ ഉന്നതങ്ങളിൽ എത്തിക്കാൻ ഡികെയ്ക്ക് കഴിയുമെന്നും എംഎൽഎ ഗണേഷ് ഹുക്കേരി പറഞ്ഞു.

ലിംഗായത്ത് വോട്ടും

ലിംഗായത്ത് വോട്ടും

ഡികെ ശിവകുമാറിന്റെ വരവ് താഴെ തട്ടിലുള്ള പ്രവർത്തകരിലും ഊർജ്ജം പകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവായ ലക്ഷ്മിയ്ക്ക് പ്രത്യേക പദവി നൽകുന്നതോടെ ആ വിഭാഗത്തിന്റേയും വോട്ടുറപ്പാക്കാൻ കോൺഗ്രസിന് സാധിക്കും.

ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു?<br />ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു?

ബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപിബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപി

'ഉറപ്പായും ആരോ ഒരാൾ കള്ളം പറയുകയാണ്'; വീണ്ടും പ്രധാനമന്ത്രിയെ കുടഞ്ഞ് രാഹുൽ ഗാന്ധി'ഉറപ്പായും ആരോ ഒരാൾ കള്ളം പറയുകയാണ്'; വീണ്ടും പ്രധാനമന്ത്രിയെ കുടഞ്ഞ് രാഹുൽ ഗാന്ധി

English summary
Party leaders hope DK shivakumar can revive Karnataka Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X