നിയമസഭാ തിരഞ്ഞെടുപ്പ്; 173 ല്‍ നിന്ന് 305 ലേക്ക് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്, കൂപ്പുകുത്തി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 5 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് നല്‍കിയ ആശ്വാസം ചെറുതല്ല. മിസോറാം നഷ്ടമായെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ ശക്തമായി തിരിച്ചുവരാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.

ബിജെപിയില്‍ നിന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീസംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലേയും കണക്ക് എടുക്കുമ്പോള്‍ 173 സീറ്റുകളില്‍ നിന്ന് 305 ലേക്ക് കുതിച്ചു കയറാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചുബിജെപിയുടേത് 382 ല്‍ നിന്ന് 199 ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. കണക്കുകള്‍ ഇങ്ങനെ..

ഇത്തവണ 305

ഇത്തവണ 305

അഞ്ച് സംസ്ഥാനങ്ങളിലും 2013 ല്‍ ലഭിച്ച 173 സീറ്റുകള്‍ ഇത്തവണ 305 ആക്കി ഉയര്‍ത്തിയതിനാലാണ് അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിന് ഭരിക്കാന്‍ കഴിഞ്ഞത്. മിസോറാമിലും തെലങ്കാനയിലും തിരിച്ചടിയുണ്ടായപ്പോള്‍ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കി.

രാജസ്ഥാനില്‍

രാജസ്ഥാനില്‍

രാജസ്ഥാനിലാണ് കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്ത് ആകെയുള്ള 200 സീറ്റുകളില്‍ 99 സീറ്റുകളും കരസ്ഥമാക്കിയാണ് പാര്‍ട്ടി ഇത്തവണ അധികാരത്തില്‍ എത്തിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ലഭിച്ചത് 21 സീറ്റുകള്‍ മാത്രമായിരുന്നു.

78 സീറ്റുകള്‍

78 സീറ്റുകള്‍

എന്നാല്‍ ഇത്തവണ ഒറ്റയടിക്ക് 78 സീറ്റുകള്‍ വര്‍ധിപ്പിച്ച കോണ്‍ഗ്രസ് 21 ല്‍ നിന്ന് 99 ലേക്ക് കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ സ്വാഭാവികമായും ബിജെപിക്ക് കനത്ത നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്.

ബിജെപി

ബിജെപി

2013 ല്‍ 200 ല്‍ 163 സീറ്റും കരസ്ഥമാക്കിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഇത്തവണ അവര്‍ക്ക് ലഭിച്ചത് 73 സീറ്റുകള്‍ മാത്രമാണ്. 3 സീറ്റുകള്‍ ഉള്ള ബിഎസ്പി രാജസ്ഥാനില്‍ ഇത്തവണ സീറ്റുകളുടെ എണ്ണം 6 ആക്കി ഉയര്‍ത്തിയപ്പോള്‍ ഒന്നുമില്ലാതിരുന്ന സിപിഎം 2 സീറ്റുകളും നേടി.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

രാജസ്ഥാനിലേതിന് സമാനമായ തിരിച്ചടിയാണ് ബിജെപിക്ക് മധ്യപ്രദേശിലും നേരിടേണ്ടി വന്നത്. 2013 ല്‍ ലഭിച്ച് 58 സീറ്റുകള്‍ 114 ആയി ഉയര്‍ത്തിയാണ് പതിനഞ്ച് വര്‍ഷമായി മധ്യപ്രദേശ് ഭരിച്ച ബിജെപിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. വോട്ടു ഷെയറിങ്ങിലും മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.

നഷ്ടമായതും 56 സീറ്റുകള്‍

നഷ്ടമായതും 56 സീറ്റുകള്‍

കോണ്‍ഗ്രസ് 56 സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ബിജെപിക്ക് നഷ്ടമായതും 56 സീറ്റുകള്‍ തന്നെ. 2013 ല്‍ 165 സീറ്റുകളുമായി അധികാരം പിടിച്ച അവര്‍ക്ക് ഇത്തവണ ലഭിച്ചത് 109 സീറ്റുകള്‍ മാത്രമാണ്. രാജസ്ഥാനില്‍ ഉണ്ടാക്കിയ നേട്ടം മധ്യപ്രദേശില്‍ ആവര്‍ത്തിക്കാനാകാതെ പോയ ബിഎസ്പിയുടെ സീറ്റ് നില 4 ല്‍ നിന്ന് 2 ആയി ചുരുങ്ങി.

ഛത്തീസ്ഗഢ്

ഛത്തീസ്ഗഢ്

ശതമാനത്തിന്റെ കണക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ് എറ്റവും വലിയ നേട്ടം ഉണ്ടാക്കിയ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ സീറ്റുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടായെങ്കിലും കോണ്‍ഗ്രസ്സിനും ബിജെപിക്കും ലഭിച്ച് വോട്ട് ഷെയറിങ് ഏറെ തുല്യമായിരുന്നു.

43 ശതമാനം

43 ശതമാനം

എന്നാല്‍ ഛത്തീസ്ഗഡില്‍ സീറ്റുകളുടെ കാര്യത്തിലെന്ന പോലെ വോട്ടുവിഹിതത്തില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. ബിജെപിക്ക് 33 ശതമാനം വോട്ടുകള്‍ ലഭിച്ചത് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ലഭിച്ചത് 43 ശതമാനം വോട്ടുകളാണ്.

വലിയ വ്യത്യാസം

വലിയ വ്യത്യാസം

വോട്ടുവിഹിതത്തിലെ ഈ വലിയ വ്യത്യാസം സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നു. ബിജെപിയെ ബഹുദൂരം പിന്നീലാക്കി ആകെയുള്ള 90 സീറ്റുകളില്‍ 68 സീറ്റും കരസ്ഥമാക്കിയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഇത്തവണ അധികാരത്തില്‍ എത്തിയത്.

 വര്‍ധിപ്പിച്ചത് 29

വര്‍ധിപ്പിച്ചത് 29

2013 ല്‍ കേവലം 39 സീറ്റുകള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ വര്‍ധിപ്പിച്ചത് 29 സീറ്റുകളാണ്. ബിജെപിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് ഛത്തീസ്ഗഢിലെ ജനങ്ങള്‍ നല്‍കിയത്.

കുറഞ്ഞത് 34 സീറ്റുകള്‍

കുറഞ്ഞത് 34 സീറ്റുകള്‍

49 സീറ്റുകളുണ്ടായിരുന്ന അവര്‍ക്ക് ഇത്തവണ ലഭിച്ചത് 15 സീറ്റുകള്‍ മാത്രമാണ്. അതായത് കുറഞ്ഞത് 34 സീറ്റുകള്‍. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി മത്സരിച്ച ബിഎസ്പിയും സംസ്ഥാനത്ത് മികച്ച നേട്ടം കൊയ്തു. 2013 ലെ ഒന്നില്‍ നിന്ന് 7 സീറ്റിലേക്ക് ഉയരാന്‍ അവര്‍ക്ക് സാധിച്ചു.

തെലങ്കാന

തെലങ്കാന

തെലങ്കാനയില്‍ എത്തുമ്പോഴാണ് കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ അവര്‍ക്ക് 36 സീറ്റുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് ടിഡിപി സഖ്യത്തിന് ലഭിച്ചത് 21 സീറ്റുകള്‍ മാത്രമാണ്. അതേസമയം 63 ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 88 ആയി ഉയര്‍ത്തി ടിആര്‍എസ് തുടര്‍ച്ചായി രണ്ടാംതവണയും തെലങ്കാനയില്‍ അധികാരത്തിലേറി.

കോണ്‍ഗ്രസ്സിന് തിരിച്ചടി

കോണ്‍ഗ്രസ്സിന് തിരിച്ചടി

കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി നേരിടേണ്ടി വന്ന ഏകസംസ്ഥാനം മിസോറാമാണ്. സംസ്ഥാന ഭരണം നഷ്ടമായതിന് പിന്നാലെ ഓറ്റ സംഖ്യയിലേക്ക് അംഗബലം ഒതുങ്ങുകയും ചെയ്തു. 5 സീറ്റുകള്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ്സിന് മിസോറാമില്‍ ലഭിച്ചത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ ആകെയുള്ള 40 സീറ്റില്‍ 34 ഉം നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചത്. എന്നാല്‍ ഇത്തവണ 26 സീറ്റ് നേടിയ മിസോ നാഷണല്‍ ഫ്രണ്ട് കോണ്‍ഗ്രസ്സിന്റെ പത്ത് വര്‍ഷമായുള്ള സംസ്ഥാന ഭരണത്തിന് അന്ത്യം കുറിച്ച് ഭരണം പിടിക്കുകയായിരുന്നു. സീറ്റൊന്നുമില്ലാതിരുന്ന ബിജെപിക്ക് ഇത്തവണ മിസോറാമില്‍ ഒരു സീറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+