കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൗത്യം തീര്‍ന്നിട്ടില്ലെന്ന് പ്രിയങ്ക; എക്‌സിറ്റ് പോള്‍ ലക്ഷ്യം നിങ്ങളെ തളര്‍ത്തല്‍

Google Oneindia Malayalam News

ദില്ലി: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെ പ്രവര്‍ത്തകരോട് സംവദിച്ച് പ്രിയങ്കാ ഗാന്ധി. എക്‌സിറ്റ് പോള്‍ ഫലം നിങ്ങളെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. തളരാന്‍ പാടില്ല. നമ്മുടെ ദൗത്യം തീര്‍ന്നിട്ടില്ല. സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് ജാഗ്രത പാലിക്കുക. പിന്നെ വോട്ടെണ്ണുന്ന വേളയിലും. നിങ്ങളെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പ്രിയങ്ക ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.

23

നമ്മള്‍ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. 23ന് യഥാര്‍ഥ ഫലം പുറത്തുവരും. അതിനായി കാത്തിരിക്കുക. നിങ്ങളെ തളര്‍ത്തുകയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ലക്ഷ്യം. സ്‌ട്രോങ്‌റൂമുകള്‍ക്ക് പുറത്തും വോട്ടിങ് കേന്ദ്രങ്ങളിലും നിങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരുകയെന്നും ഓഡിയോ സന്ദേശത്തില്‍ പ്രിയങ്ക ഉണര്‍ത്തി.

ഞായറാഴ്ച അന്തിമഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതാണ് എല്ലാ ഫലങ്ങളും. ഇതോടെ പ്രതിപക്ഷ നിരയില്‍ നിരാശ പ്രകടമായിട്ടുണ്ട്. പ്രതിപക്ഷം ചര്‍ച്ചയുടെ വേഗത കുറച്ചു. നേരത്തെ സഖ്യനീക്കം തകൃതിയായിരുന്നു.

ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്

എന്നാല്‍ എന്‍ഡിഎ പാളയത്തില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ കക്ഷികള്‍ക്കും ബിജെപി നേതാക്കള്‍ക്കും പ്രത്യേക വിരുന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ വോട്ടിങ് മെഷീന്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. അവര്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തും.

English summary
party workers to not fall for rumours: Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X