കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാറിന്റെ ഭാര്യ പാർവ്വതമ്മ രാജ്കുമാർ അന്തരിച്ചു.. വെറുമൊരു താരഭാര്യ മാത്രമല്ല പാർവ്വതമ്മ!!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കന്നഡ സിനിമാ ഇതിഹാസം ഡോ. രാജ്കുമാറിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ പാര്‍വതമ്മ രാജ്കുമാര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ബെംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയിൽ ഇന്ന് (2017 മെയ് 31 ബുധനാഴ്ച) പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. വെറുമൊരു സൂപ്പർ സ്റ്റാർ ഭാര്യ മാത്രമായിരുന്നില്ല കന്നഡ സിനിമയ്ക്ക് പാർവതമ്മ രാജ്കുമാർ. കൂടുതൽ വായിക്കാം...

രാജ്കുമാറിന്റെ ഭാര്യ

രാജ്കുമാറിന്റെ ഭാര്യ

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ ഇതിഹാസമാണ് രാജ്കുമാർ. ആ രാജ്കുമാറിൻറെ ഭാര്യയാണ് പാർവ്വതമ്മ രാജ്കുമാർ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഏതാനും നാളുകളായി ബെംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർവതമ്മ രാജ്കുമാർ നേരത്തെ മരിച്ചു എന്ന് പോലും അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.

സൂപ്പർ താരങ്ങളുടെ അമ്മ

സൂപ്പർ താരങ്ങളുടെ അമ്മ

രാജ് കുമാറിന്റെ ഭാര്യ മാത്രമല്ല, കന്നഡയിലെ സൂപ്പർ താരങ്ങളായ പുനീത് രാജ് കുമാർ, ശിവ രാജ് കുമാർ, രാഘവേന്ദ്ര രാജ് കുമാർ എന്നിവരുടെ അമ്മയുമാണ് പാർവതമ്മ രാജ്കുമാർ. ഇവർക്ക് 2 പെൺമക്കള്‍ കൂടിയുണ്ട്. നിർമാതാവ് എന്ന നിലയിലും കന്നഡ സിനിമയിൽ സജീവമായിരുന്നു പാർവതമ്മ രാജ്കുമാർ.

മരണകാരണം ഹൃദയാഘാതം

മരണകാരണം ഹൃദയാഘാതം

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മെയ് 14 മുതൽ എം എസ് രാമയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പാർവതമ്മ രാജ് കുമാർ. ഇന്ന് പുലർച്ചെ 4.40 ഓടെ ശക്തമായ ഹൃദയാഘാതം ഉണ്ടായി. തുടർന്നായിരുന്നു മരണം. പാർവതമ്മയുടെ മൃതദേഹം മത്തിക്കരെ പൂർണ പ്രജ്ഞയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കരിക്കും.

രാജ്കുമാറിനെ പോലെ തന്നെ

രാജ്കുമാറിനെ പോലെ തന്നെ

രാജ് കുമാറിനെ പോലെ പാർവതമ്മയും കണ്ണുകൾ ദാനം ചെയ്തിരുന്നു. ശ്രീകണ്ഠീരവ സ്റ്റുഡിയോ പരിസരത്ത് ഭർത്താവ് രാജ് കുമാറിന്റെ ശവകുടീരത്തിന് സമീപത്തായിരിക്കും പാർവതമ്മയും അന്ത്യവിശ്രമം കൊള്ളുക. പാർവതമ്മയുടെ മരണത്തെ തുടർന്ന് സദാശിവ നഗറിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി.

പതിമൂന്നാം വയസ്സിൽ വിവാഹം

പതിമൂന്നാം വയസ്സിൽ വിവാഹം

രാജ്കുമാറിനെ വിവാഹം ചെയ്യുമ്പോൾ പാർവതമ്മയ്ക്ക് വെറും 13 വയസ്സായിരുന്നു പ്രായം. മൈസൂരിലെ സാലിഗ്രാമത്തിൽ 1939ലാണ് പാർവതമ്മ ജനിച്ചത്. വജ്രേശ്വരി കംബൈൻസ്, പൂർണിമ എന്റർപ്രൈസസ് എന്നീ ബാനറുകളിലായിരുന്നു പാർവതമ്മ സിനിമകൾ നിർമിച്ചത്.

പ്രസിദ്ധയായ പ്രൊഡ്യൂസർ

പ്രസിദ്ധയായ പ്രൊഡ്യൂസർ

ഭർത്താവ് രാജ് കുമാറിനെ നായകനാക്കിയായിരുന്നു ഇവർ ആദ്യ സിനിമ നിർമിച്ചത്. പേര് ത്രിമൂർത്തി. പാർവതമ്മയുടെ സഹോദരങ്ങളായ ചിന്നെ ഗൗഡ, ഗോവിന്ദ രാജ്, ശ്രീനിവാസ് എന്നിവരും സിനിമാ നിർമാതാക്കളാണ്. എൺപതിലധികം സിനിമകളാണ് പാർവതമ്മ നിർമിച്ചത്.

മക്കളും സൂപ്പർതാരങ്ങൾ

മക്കളും സൂപ്പർതാരങ്ങൾ

തന്റെ മൂന്ന് മക്കളെ വെച്ചും ഇവർ സിനിമകൾ ചെയ്തു. മൂന്ന് പേരെയും സൂപ്പർ താരങ്ങളാക്കി. ആനന്ദ്, ഓം, ജനുമദ ജോഡി തുടങ്ങിയ ചിത്രങ്ങളിൽ മൂത്ത മകൻ ശിവരാജ് കുമാർ നായകനായി. ചിരഞ്ജീവി സുധാകർ, നഞ്ചുണ്ടി കല്യാണി, സ്വസ്തിക് തുടങ്ങിയവയിൽ രാഘവേന്ദ്രയായിരുന്നു നായകൻ. അപ്പു, അഭി തുടങ്ങിയവയിൽ ഇളയ മകൻ പുനീത് നായകനായി.

English summary
Parvathamma Rajkumar, wife of matinee idol, Dr Rajkumar has passed away at the age of 78. She passed away at the M S Ramaiah hospital at Bengaluru at around 4.40 am today. Her body has been taken to her son Raghavendra Rajkumar's residence. Like her husband, she too donated her eyes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X