കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം തുറന്ന് പറയുന്നത് കൊണ്ട് അവസരങ്ങള്‍ ഇല്ലാതായി..... തുറന്നടിച്ച് പാര്‍വതി!!

Google Oneindia Malayalam News

മുംബൈ: മലയാള സിനിമയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട ഡബ്ല്യുസിസിയുടെ നിലപാടുകള്‍ വ്യക്തമാക്കി നടി പാര്‍വതി. അതേസമയം ഈ സംഘടനയുടെ പേരില്‍ തങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും തുറന്നടിച്ചിരിക്കുകയാണ് പാര്‍വതി. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവേയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. അതേസമയം മറ്റൊരു ഡബ്ല്യുസിസി അംഗമായ അഞ്ജലി മേനോനും മലയാള സിനിമയിലെ പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് ശേഷമാണ് പാര്‍വതി മലയാള സിനിമയിലെ അസമത്വങ്ങള്‍ക്കെതിരെയും അവസരങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും തുറന്നടിച്ചത്. അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുന്നതിനായി അവസാനം വരെ പോരാടുമെന്നും അവര്‍ പറയുന്നു. നേരത്തെ സിനിമകളില്‍ തങ്ങള്‍ക്ക് അവസരം കുറയുന്നുവെന്നും സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചത് കൊണ്ടാണ് ഇതെന്നും റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരും പറഞ്ഞിരുന്നു.

അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു

അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു

സത്യങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതെന്ന് പാര്‍വതി പറയുന്നു. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഹ്രസ്വചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ ജൂറി അംഗമായിരുന്നു പാര്‍വതി. സംവിധായിക അഞ്ജലി മേനോനും ചടങ്ങില്‍ ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് പാര്‍വതി പറഞ്ഞു.

ആരോഗ്യ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമുണ്ട്

ആരോഗ്യ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമുണ്ട്

മലയാളത്തില്‍ മീ ടു പോലുള്ള വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം അത് അംഗീകരിക്കുക തന്നെയാണ് വേണ്ടത്. ജോലി സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അത് പോലെ തന്നെയാണ് സിനിമയിലും. ഒരു വ്യക്തിയുടെ മൗലികാവകാശം സംരക്ഷിക്കണം എന്നു മാത്രമേ ഡബ്ല്യുസിസി ആവശ്യപ്പെടുന്നുള്ളൂ. പ്രവൃത്തിയിലാണ് വിശ്വാസമെന്നതിനാല്‍ ദിലീപ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പാര്‍വതി വ്യക്തമാക്കി.

പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ട്

പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ട്

സ്ത്രീകള്‍ നടത്തുന്ന ഇപ്പോഴത്തെ പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ കാണേണ്ടിയിരിക്കുന്നു. ഇപ്പോഴും അസംഘടിതമായ സിനിമാ മേഖലയെ സംഘടിപ്പിക്കു എന്നത് തന്നെയാണ് ഡബ്ല്യുസിസി ഉയര്‍ത്തുന്ന പ്രധാന വിഷയം. അതിന്റെ മുന്നൊരുക്കങ്ങളായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും, ഇനിയും ചെയ്ത് തീര്‍ക്കാനുണ്ടെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

നാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു

നാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു

കഴിഞ്ഞ ദിവസം ചെറുപ്രായത്തില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന പാര്‍വതിയുടെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായിരുന്നു. തനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. എന്നാല്‍ അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായിരുന്നില്ല. പിന്നീട് 17 വയസ്സുള്ളപ്പോഴാണ് അന്ന് സംഭവിച്ചതിനെ കുറിച്ച് ബോധ്യമുണ്ടായതെന്നും പാര്‍വതി പറഞ്ഞിരുന്നു. പാര്‍വതിയുടെ മീ ടു വെളിപ്പെടുത്തലായിട്ടാണ് ഇതിനെ കണക്കാക്കിയിരുന്നു.

അതിജീവിക്കുക....

അതിജീവിക്കുക....

ഒരു സ്ത്രീയായതിന്റെ പേരില്‍ അല്ല ഇങ്ങനെ തനിക്ക് സംഭവിച്ചത്. അത്യന്തികമായി ഒരു വ്യക്തിയാണ് താന്‍. ബാക്കിയുള്ള വിശേഷങ്ങളെല്ലാം പിന്നെയാണ് വരുന്നത്. ഈ അവസ്ഥയെ അതിജീവിക്കുകയാണ് പ്രധാനം. ഓരോ ദിവസവും ഇക്കാര്യം സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നും പാര്‍വതി പറഞ്ഞു.

വീട്ടുകാര്‍ പേടിച്ചിരിക്കുകയാണ്....

വീട്ടുകാര്‍ പേടിച്ചിരിക്കുകയാണ്....

മലയാളത്തില്‍ തുറന്നുപറയുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉള്ളതെന്ന് നേരത്തെ പാര്‍വതി പറഞ്ഞിരുന്നു. തന്റെ വീട്ടുകാര്‍ വരെ പേടിച്ച് നില്‍ക്കുകയാണ് ഇപ്പോഴെന്നും, വീട് വരെ കത്തിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിട്ടും ഒരൊറ്റ സിനിമയിലേക്കുള്ള അവസരമാണ് തനിക്ക് ലഭിച്ചതെന്നും പാര്‍വതി പറഞ്ഞിരുന്നു. ബോളിവുഡും ഹോളിവുഡും മീ ടു പോലുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ ഇവിടെ അമ്മ എന്ന സംഘടന നേരെ തിരിച്ചാണ് ചെയ്യുന്നതെന്നും പാര്‍വതി കുറ്റപ്പെടുത്തി.

ഡബ്ല്യുസിസിയുടെ നിലപാട്

ഡബ്ല്യുസിസിയുടെ നിലപാട്

നിലവില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഡബ്ല്യുസിസി പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വ്യക്തത വേണമെന്നും അമ്മയോട് അവര്‍ ആവശ്യപ്പെട്ടിരുപന്നു. അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ രാജ്യാന്തര ചലച്ചിത്ര വേദിയില്‍ ഡബ്ല്യുസിസിക്ക് ലഭിച്ച ക്ഷണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്നും അവര്‍ പറയുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമാണ് സംഘടനയുടെ ലക്ഷ്യമെന്ന് റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ പറയുന്നു.

കെപിഎസി ലളിതയ്ക്ക് ചെയര്‍പേഴ്‌സണാവാനുള്ള പ്രാപ്തിയില്ല.... തുറന്നടിച്ച് കലാമണ്ഡലം ഗോപികെപിഎസി ലളിതയ്ക്ക് ചെയര്‍പേഴ്‌സണാവാനുള്ള പ്രാപ്തിയില്ല.... തുറന്നടിച്ച് കലാമണ്ഡലം ഗോപി

കുട്ടിയായിരിക്കുമ്പോള്‍ പീഡിക്കപ്പെട്ടിട്ടൂണ്ട്; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതികുട്ടിയായിരിക്കുമ്പോള്‍ പീഡിക്കപ്പെട്ടിട്ടൂണ്ട്; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി

English summary
parvathy abourt decreasing chances in malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X