
പിന്മാറരുത്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, തളരാതിരിക്കൂ.. നടൻ സിദ്ധാർത്ഥിന് പിന്തുണയുമായി പാർവതി തിരുവോത്ത്
സൈബർ ആക്രമണത്തിന് ഇരയായ നടൻ സിദ്ധാർത്ഥിന് പിന്തുണയുമായി നടി പാർവ്വതി തിരുവോത്ത്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ബിജെപി അംഗങ്ങൾ തന്റെ ഫോൺ നമ്പർ ലീക്ക് ചെയ്തുവെന്നും 500ലധികം ഫോൺകോളുകൾ ലഭിച്ചുവെന്നും വധഭീഷണിയും തെറിവിളികളുമായാണ് അവരെല്ലാം തന്നെ നേരിട്ടതെന്നും സിദ്ധാർത്ഥ് കഴിഞ്ഞ ദിവസം ട്വീറ്റിൽ കുറിച്ചിരുന്നു. തമിഴ്നാട് ബിജെപിയുടെ ഐടി സെല്ലാണ് തന്റെ ഫോൺ നമ്പർ ചോർത്തിയതിന് പിന്നിലെന്നും സിദ്ധാർത്ഥ് ആരോപിച്ചിരുന്നു.
'മോഹന്‍ലാല്‍ വന്നാലും' കിട്ടാത്ത ബാലുശേരിയില്‍ ധര്മജന് എംഎല്‍എ ആകുമോ? നേപ്പാളില്‍ നിന്ന് തിരിച്ചു

പിന്മാറരുത് നിങ്ങൾക്കൊപ്പം ഒരു പടയുണ്ട്
ബിജെയിപിയിൽ നിന്ന് സൈബർ ആക്രമണമുണ്ടായെന്ന് വെളിപ്പെടുത്തിയ നടൻ സിദ്ധാർത്ഥിനെ പിന്തുണച്ച് നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്ന് പിന്മാറരുതെന്നും ഒരു പട തന്നെ സിദ്ധാർത്ഥിന് പിന്തുണയുമായി പിന്നിലുണ്ടെന്നും പാർവ്വതി ട്വിറ്ററിൽ കുറിക്കുന്നു. സിദ്ധാർത്ഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. നിങ്ങൾ ഒരിക്കലും പിന്മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതിരിക്കൂ. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നൽകുന്നുവെന്നും പാർവ്വതി തിരുവോത്ത് ട്വിറ്ററിൽ കുറിച്ചു. തമിഴ്നാട് ബിജെപി അംഗങ്ങൾ തന്റെ ഫോൺ നമ്പർ ലീക്ക് ചെയ്തതായി കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പാർവ്വതിയുടെ ട്വീറ്റ്.

ഭീഷണി മുഴക്കി
തനിക്കെതിരെ ബിജെപിയിൽ നിന്ന് വധ ഭീഷണിയും തെറി വിളിയും നടക്കുന്നതായി സിദ്ധാര്‍ഥ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപിയുടടെ ഐടി സെല്ലാണ് ലീക്ക് ചെയ്തതെന്നും തന്റെ ഇതോടെ തന്റെ ഫോണിലേക്ക് 500ലധികം ഫോൺകോളുകൾ വന്നുവെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി. തനിക്കും കുടുംബത്തിനുമെതിരെ വധ ഭീഷണി മുഴക്കിയെന്നും പീഡിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണിയും പലരിൽ നിന്നുമായി ഉണ്ടായെന്നും താരം ട്വീറ്റ് ചെയ്തതിരുന്നു. തെറിവിളിയും നേരിട്ടതായും വ്യക്തമാക്കിയ സിദ്ധാർത്ഥ് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയ ട്രോളുകളുടെ സ്ക്രീൻഷോട്ടുകളും സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

പോലീസിന് കൈമാറി
തന്റെ ഫോണിലേക്ക് കോൾ എല്ലാ നമ്പറുകളും അതുപോലെ തന്നെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ബിജെപി പ്രവർത്തകർ ഇത്തരം കാര്യങ്ങള്‍ ചെയ്തു എന്നതു കൊണ്ട് താൻ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. മറിച്ച് ഇനിയും സർക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്നും സിദ്ധാർത്ഥ് ട്വീറ്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും സിദ്ധാര്‍ഥ് ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ