കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസോദിയയെ ട്രോളി പര്‍വേശ് വര്‍മ... ഒടുവില്‍ കുടുങ്ങി, മിണ്ടാട്ടമില്ലാതെ ബിജെപി നേതാവ്!!

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിട്ടും പരിഹസിച്ച് ബിജെപി നേതാവ്. മനീഷ് സിസോദിയ സ്വന്തം മണലത്തില്‍ പിന്നിട്ട് നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പര്‍വേശ് വര്‍മയുടെ പരിഹാസം. ബിജെപി ജനവിധിയെ അംഗീകരിക്കുന്നു. ദില്ലി തിരഞ്ഞെടുപ്പ് വിദ്യാഭ്യാസത്തിന് ഊന്നിയുള്ളതാണെങ്കില്‍, വിദ്യാഭ്യാസ മന്ത്രി എങ്ങനെ പിന്നിലായി പോയെന്നായിരുന്നു പര്‍വേശ് വര്‍മയുടെ ചോദ്യം. എന്തായാലും ഈ ചോദ്യം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

1

പര്‍വേശ് വര്‍മ ഈ പരിഹാസം ഉന്നയിച്ചതിന് പിന്നാലെ സിസോദിയ ലീഡ് നേടുന്നതാണ് കണ്ടത്. ഒടുവില്‍ രണ്ടായിരം വോട്ടിന് അദ്ദേഹം വിജയിക്കുകയും ചെയ്തു. ബിജെപിയുടെ രവീന്ദര്‍ സിംഗ് നെഗിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതേസമയം ഇതിനെ നിരവധി പേര്‍ പരിഹസിച്ചു. എന്തായാലും പര്‍വേശ് വര്‍മ ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു പര്‍വേശ് വര്‍മ.

അതേസമയം എഎപിയെ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അഭിനന്ദിച്ചു. ദില്ലിയിലെ ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ ചുമതല ഭംഗിയായി നിര്‍വഹിക്കുമെന്നും നദ്ദ വ്യക്തമാക്കി. ജനങ്ങളുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള വികസനത്തിനായി എഎപി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നദ്ദ പറഞ്ഞു. ഇതിനിടെ ഉദ്ധവ് താക്കറെയും കെജ്‌രിവാളിനെ അഭിനന്ദിച്ചു. ജന്‍ കീ ബാത്തിലൂടെ രാജ്യം മുന്നോട്ട് പോകുകയെന്നും, അല്ലാതെ മന്‍ കീ ബാത്തിലൂടെയല്ലെന്നും ഉദ്ധവ് പറഞ്ഞു. മോദിയെ പരിഹസിച്ചായിരുന്നു പരാമര്‍ശം.

അതേസമയം കെജ്‌രിവാളിനെ തീവ്രവാദിയാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും, എന്നാല്‍ ദില്ലിയിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞെന്നും എഎപി സ്ഥാനാര്‍ത്ഥി രജീന്ദര്‍ നാഗര്‍ പറഞ്ഞു. കെജ്‌രിവാള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണെന്ന് ദില്ലിയിലെ ജനങ്ങള്‍ തെളിഞ്ഞെന്നും രജീന്ദര്‍ പറഞ്ഞു. എന്നാല്‍ ബിജെപി ചെയ്യുന്നത് രാജ്യസ്‌നേഹ നടപടികളെല്ലന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്... സീനിയര്‍ ക്യാമ്പ് തെറിക്കും, പുതുമുഖങ്ങള്‍ വരും!!ദില്ലിയില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്... സീനിയര്‍ ക്യാമ്പ് തെറിക്കും, പുതുമുഖങ്ങള്‍ വരും!!

English summary
parvesh varma trolls sisodia but hit back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X