കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപി പിടിച്ചെടുത്ത് പശുപതി പരസ്, ലോക്‌സഭയില്‍ ഇനി പാര്‍ട്ടിയെ നയിക്കും, ഒറ്റപ്പെട്ട് ചിരാഗ്

Google Oneindia Malayalam News

ദില്ലി: എല്‍ജെപിയുടെ ലോക്‌സഭാ കക്ഷി നേതാവായി പശുപതി പരസിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി അദ്ദേഹം പിടിച്ചെടുത്തിരിക്കുകയാണ്. ലോക്‌സഭയിലെ ആറ് എംപിമാരില്‍ അഞ്ച് പേരും അദ്ദേഹത്തിനൊപ്പമാണ്. നിലവില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് പശുപതി പരസിനെ നേതാവായി അംഗീകരിക്കണമെന്ന് അഞ്ച് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സ്പീക്കര്‍ അംഗീകരിച്ചു. ചിരാഗിനെ ഈ സ്ഥാനത്ത് നിന്ന് മാറ്റി കൊണ്ടായിരുന്നു നീക്കം. ഇവരെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം.

1

അതേസമയം ചിരാഗ് പാസ്വാന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനോട് ഭൂരിപക്ഷം നേതാക്കളും എതിര്‍പ്പിലാണ്. ചിരാഗ് പാസ്വാന്റെ അമ്മാവന്‍ കൂടിയാണ് പശുപതി പരസ്. എല്‍ജെപിയുടെ കോട്ടയായി കരുതുന്ന ഹാജിപൂരില്‍ നിന്നാണ് അദ്ദേഹം എംപിയായത്. എന്നാല്‍ താന്‍ പാര്‍ട്ടിയെ പിളര്‍ത്തിയതല്ലെന്ന് പശുപതി പരസ് പറഞ്ഞു. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളത് കൊണ്ടാണ് ഈ തീരുമാനത്തിനൊപ്പം നിന്നത്. താന്‍ എല്‍ജെപിയെ രക്ഷിക്കുകയാണ് ചെയ്തത്. ചിരാഗിനെതിരെ തനിക്ക് എതിര്‍പ്പുകള്‍ ഇല്ല. അവന്‍ എന്റെ അനന്തരവനാണ്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റും അദ്ദേഹം തന്നെയാണെന്നും പശുപതി പരസ് പറഞ്ഞു.

ഈ അഞ്ച് പേരും ജെഡിയുവില്‍ ചേരുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. പരസ് നേരത്തെ തന്നെ ചിരാഗുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ജെഡിയുവിന്റെ ഒരു എംപിയുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ എല്‍ജെപിയുടെ ഇരുന്നൂറോളം നേതാക്കള്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കേശവ് സിംഗായിരുന്നു ഇതില്‍ പ്രമുഖന്‍. ഇയാള്‍ ചിരാഗിനെതിരെ പാര്‍ട്ടി വിട്ട ശേഷം കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. എല്‍ജെപിയെ കോര്‍പ്പറേറ്റ് കമ്പനി പോലെയാണ് ചിരാഗ് നയിക്കുന്നതെന്നും കേശവ് കുറ്റപ്പെടുത്തിയിരുന്നു.

പശുപതി പരസ് രാം വിലാസ് പാസ്വാന്റെ ഇളയ സഹോദരനാണ്. ചന്ദന്‍ സിംഗ്, വീണ ദേവി, മെഹബൂബ് അലി കൈസര്‍, പ്രിന്‍സ് രാജ് എന്നിവരാണ് പശുപതിയെ പിന്തുണച്ച എംപിമാര്‍. അതേസമയം എല്‍ജെപിയുടെ പ്രസിഡന്റ് സ്ഥാനവും വൈകാതെ പശുപതി പരസ് സ്വന്തമാക്കുമെന്നാണ് സൂചന. അതിനായി അദ്ദേഹം നീക്കങ്ങള്‍ തുടങ്ങി. എല്‍ജെപിയിലെ ദേശീയ എക്‌സിക്യൂട്ടീവിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്‍ജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ചേരും. ചിരാഗിനെ ഈ യോഗത്തില്‍ മാറ്റാനാണ് തീരുമാനം.

Recommended Video

cmsvideo
Ramya Haridas talks about the incident

English summary
pashupathi paras is ljp's new leader of parliament, he will soon be the president of party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X