കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഓഫിന് തൊട്ട് മുൻപ് കൊവിഡ് എന്ന് യാത്രക്കാരൻ; വിമാനം വൈകി

Google Oneindia Malayalam News

ദില്ലി; വിമാനം എടുക്കുന്നതിന് തൊട്ട് മുൻപ് യാത്രക്കാരൻ കൊവിഡ് ആണെന്ന് വെളിപ്പെടുത്തിയതോടെ ഇന്റിഗോ വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി. ദില്ലിയിൽ നിന്നും പൂനയിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. തന്റെ കൊവിഡ് ടെസ്റ്റ് ഫലം ലഭിച്ചെന്നും പോസറ്റീവാണെന്നും ക്രൂ അംഗങ്ങളെ യാത്രക്കാരൻ അറിയിക്കുകയായിരുന്നു.

flight

ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് ഇന്‍ഡിഗോ 6E-286 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രോഗം സ്ഥിരീകരിച്ച ഫലം ലഭിച്ചുവെന്ന് വ്യക്തമാക്കിയ യാത്രക്കാരൻ ഇത് തെളിയിക്കുന്ന രേഖകളും ക്രൂവിന് കൈമാറി. ഇതോടെ കാബിൻ ക്രൂ അംഗങ്ങൾ പൈലറ്റിനെ വിവരം അറിയിക്കുകയും ഉടൻ ചന്നെ വിമാനം തിരിച്ചുവിളിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ ഇരുന്ന സീറ്റിലെ യാത്രക്കാരെ മാറ്റി. സീറ്റുകൾ അണുവിമുക്തമാക്കിയ ശേഷം യാത്രക്കാരെ തിരികെ എത്തിച്ചു. കൂടാതെ സഹയാത്രക്കാരോട് പിപിഇ കിറ്റ് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.രോഗിയെ ആംബുലൻസിൽ ദില്ലിയിലെ സഫർജങ്ങ് ആശുപത്രിയിലേക്ക് മാറ്റി. അതിന് ശേഷം വിമാനം പൂനെയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കൊനുങ്ങി സിപിഐ; ചടയമംഗലത്ത് സ്ഥാനാർത്ഥിയാകും?പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കൊനുങ്ങി സിപിഐ; ചടയമംഗലത്ത് സ്ഥാനാർത്ഥിയാകും?

ഒമാനില്‍ രാത്രികാല വിലക്ക് പ്രാബല്യത്തിൽ; വിലക്ക് മാർച്ച് 20 വരെഒമാനില്‍ രാത്രികാല വിലക്ക് പ്രാബല്യത്തിൽ; വിലക്ക് മാർച്ച് 20 വരെ

'ബിജെപിയുടെ സമനില തെറ്റി;തരം താണ കളിക്ക്‌ നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന്‌ ഓർക്കണം';സിപിഎം'ബിജെപിയുടെ സമനില തെറ്റി;തരം താണ കളിക്ക്‌ നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന്‌ ഓർക്കണം';സിപിഎം

'പിണറായി ഒരു അച്ഛനെ പോലെ നമ്മെ നയിച്ചു'; ലീഗ് നേതാവ് പെരിന്തൽമണ്ണയിൽ സിപിഎം സ്ഥാനാർത്ഥി?'പിണറായി ഒരു അച്ഛനെ പോലെ നമ്മെ നയിച്ചു'; ലീഗ് നേതാവ് പെരിന്തൽമണ്ണയിൽ സിപിഎം സ്ഥാനാർത്ഥി?

English summary
Passenger Announced He Has Covid just before Take off- flight was delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X