കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ നിന്ന് എത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം; ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

Google Oneindia Malayalam News

ചെന്നൈ: ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നതിനിടെ ബ്രിട്ടനില്‍ നിന്നെത്തിയ വ്യക്തികള്‍ക്ക് രോഗം. ബ്രിട്ടനില്‍ നിന്ന് ദില്ലി വഴി ചെന്നൈയിലെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടെങ്കിലും പുതിയ തരം വൈറസ് ആണോ എന്ന് വ്യക്തമല്ല. സാമ്പിള്‍ ശേഖരിച്ച് പൂനെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ആശങ്ക തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

C

ബ്രിട്ടനിലാണ് പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിന് മുമ്പ് എത്തിയവരില്‍ ചിലര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവര്‍ നിരീക്ഷണത്തിലാണ്. മാത്രമല്ല, വിവിധ സംസ്ഥാനങ്ങള്‍ പുതിയ കൊറോണ വ്യാപനത്തെ കുറിച്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

ബ്രിട്ടനില്‍ നിന്നെത്തിയ 14 പേരെ ഇതുവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ 25നും ഡിസംബര്‍ എട്ടിനുമിടയില്‍ ബ്രിട്ടനില്‍ നിന്ന് എത്തിയവര്‍ ജില്ലാ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും സമ്പര്‍ക്കമില്ലാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

ബ്രിട്ടനില്‍ നിന്ന് എത്തിയ എട്ട് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെത്തിയവര്‍ക്കാണ് രോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. പഞ്ചാബും മഹാരാഷ്ട്രയും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
Passenger arrived Chennai From UK confirmed Coronavirus; Health ministry issues SOPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X