ടോയ്ലെറ്റ് ആണെന്ന് കരുതി വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ യുവാവിന്‍റെ ശ്രമം! ഒടുവില്‍ നടന്നത്
വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്കുള്ള വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ദില്ലിയില്‍ നിന്നും പട്നയിലേക്കു പോയ ഗോ എയർ വിമാനത്തിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്. ബീഹാറിലെ കങ്കാര്‌ഘബ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിമാനം പറന്നുയർന്നതിനു ശേഷം ടോയ്ലറ്റിലേക്കുള്ള വാതിലാണെന്നു കരുതിയാണ് സുരക്ഷാ വാതിൽ തുറക്കുവാൻ ശ്രമിച്ചത്. ഇതുകണ്ട മറ്റുയാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു.
പിന്നീട് പട്ന വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ സുരക്ഷാ അധികൃതർക്ക് കൈമാറുകയും ചോദ്യം ചെയ്യലിൽ അബദ്ധത്തിൽ സംഭവിച്ചതാണിതെന്ന് മനസ്സിലാവുകയുമായിരുന്നു. അജ്മീരിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന ഇയാൾ ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. തെറ്റിനു മാപ്പു പറഞ്ഞ ഇയാളെ വ്യക്തിഗത ബോണ്ടിൽ പോലീസ് വിട്ടയച്ചു












Click it and Unblock the Notifications