ബെംഗളൂരു- പെരിന്തല്‍മണ്ണ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു: അപകടം മൈസൂരുവില്‍!! മറിഞ്ഞത് കല്ലട ബസ് ...
മൈസൂരു: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മൈസുരു പോലീസ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ കല്ലടയുടെ വോള്‍വോ ബസാണ് മൈസൂരുവിലെ ഹുന്‍സൂരുവില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. യാത്രാ മധ്യേ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞെന്നാണ് വിവരം. 20 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലടിച്ച് മറിയുകയായിരുന്നു. അതേസമയം ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നും ആരോപണമുയരുന്നു. യാത്രക്കാര്‍ ഇടപെട്ട് ഡ്രൈവറോട് ബസിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. തമിഴ്നാട്ടിലെ അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ 19 മലയാളികള്‍ മരിച്ച് മണിക്കൂറുകള്‍ക്കകമാണ് കേരളത്തിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് കൂടി അപകടത്തില്‍പ്പെടുന്നത്.

തമിഴ്നാട്ടിലെ തിരുപ്പൂരിനടുത്ത അവിനാശിയില്‍ കഴിഞ്ഞ ദിവസം കണ്ടെയ്നര്‍ ലോറി കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 19 പേര് മരിച്ചിരുന്നു. ഫെബ്രുവരി 20ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസ് അപകടത്തില്‍പ്പെടുന്നത്. കൊച്ചിയില്‍ നിന്ന് ടൈലുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ പിന്നീട് പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ക്ക് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications