യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ യാത്രക്കാരന്റെ ശ്രമം
ദില്ലി: യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ദില്ലി-വാരണാസി സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരിലൊരാളാണ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് വിമാന യാത്രക്കാരനെ നിയന്ത്രിച്ചത്.
പിന്നീട് എസ്‌ജി -2003 എന്ന സ്‌പൈസ് ജെറ്റ് വിമാനം വാരണാസിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. ഇതോടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ സിഐഎസ്‌എഫും എയർലൈനിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഫുൾപൂരിലെ ലോക്കൽ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ പോലീസ് നൽകുന്ന വിവരം അനുസരിച്ച് ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണ്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
നേരത്തെ മാർച്ച് 27 നും സ്പൈസ് ജെറ്റിന്റെ എസ്ജി -2003 എന്ന ദില്ലി- വാരണാസി വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരനും വിമാനം പറക്കുന്നതിനിടെ ചീത്തവിളിക്കുകയും സഹയാത്രികരോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഇയാളും വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചുവെന്നും സ്പൈസ് ജെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications