Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല വീഡിയോ കണ്ടു, വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനവും; വിമാനത്തില്‍ നടന്നത്... ചുംബന ശ്രമം

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ എത്തിയതോടെ യുവാവിനെ പോലീസിന് കൈമാറി.

ക്വാലാലംപൂര്‍: വിമനം പറന്നുയര്‍ന്ന ഉടനെ 20കാരന്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ തുടങ്ങി. ശേഷം ലാപ്‌ടോപ്പെടുത്ത് അശ്ലീല വീഡിയോ കാണുന്നു. സഹയാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരെത്തി. ബലപ്രയോഗമായതോടെ ഇയാള്‍ അക്രമാസക്തനായി. അതിനിടെ എയര്‍ഹോസ്റ്റസിനെ ചുംബിക്കാനും ശ്രമിച്ചു. യാത്രക്കിടെ ആകെ ബഹളമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള യാത്രയ്ക്കിടെയാണ് 20കാരന്റെ വിചിത്ര നടപടികള്‍. യുവാവ് ബംഗ്ലാദേശിയായ വിദ്യാര്‍ഥിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു..

സഹയാത്രക്കാര്‍ നോക്കവെ

സഹയാത്രക്കാര്‍ നോക്കവെ

വിമാനത്തില്‍ കയറിയ ഉടനെ സഹയാത്രക്കാര്‍ നോക്കി നില്‍ക്കെ യുവാവ് വസ്ത്രങ്ങള്‍ അഴിക്കുകയായിരുന്നു. തുടര്‍ന്നാണ് അശ്ലീല വീഡിയോകള്‍ ലാപ്‌ടോപ്പില്‍ കാണാന്‍ തുടങ്ങിയത്. മലേഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് വിദ്വാന്‍.

വിമാനം പുറപ്പെട്ട ഉടനെ

വിമാനം പുറപ്പെട്ട ഉടനെ

ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ മിലിയാന്റോ എയര്‍ ഫ്‌ളൈറ്റിലാണ് സംഭവം. ബംഗ്ലാദേശിയാണ് യുവാവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വസ്ത്രങ്ങള്‍ അഴിച്ചതോടെ സഹയാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

ചുംബിക്കാന്‍ ശ്രമം

ചുംബിക്കാന്‍ ശ്രമം

ജീവനക്കാരെത്തി ഏറെ നേരം സംസാരിച്ചപ്പോള്‍ യുവാവ് വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചു. എന്നാല്‍ ഇയാള്‍ അടങ്ങിയിരുന്നില്ല. വിമാനത്തിലെ വനിതാ ജീവനക്കാരെ ചുംബിക്കാന്‍ ശ്രമിച്ചു. ഒരു ജീവനക്കാരിയെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു.

അക്രമാസക്തനായി

അക്രമാസക്തനായി

ജീവക്കാന്‍ ഇയാളെ പിടികൂടി ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് കൊണ്ടുപോയി. ഈ സമയം ഇയാള്‍ അക്രമാസക്തനായി. പിന്നീട് ബലംപ്രയോഗിച്ച് യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

മൂത്രമൊഴിച്ചു

മൂത്രമൊഴിച്ചു

ഇയാള്‍ സീറ്റിലിരുന്ന് മൂത്രമൊഴിക്കുകയും സ്വയംഭോഗം ചെയ്യുകയുമുണ്ടായെന്ന് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

ധാക്കയില്‍ വച്ച് അറസ്റ്റ്

ധാക്കയില്‍ വച്ച് അറസ്റ്റ്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ എത്തിയതോടെ യുവാവിനെ പോലീസിന് കൈമാറി. വിമാനകമ്പനി യാത്രക്കാരുടെ പട്ടിക വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംശയം തോന്നുന്നവരെ വിമാനത്തില്‍ കയറ്റരുതെന്ന് ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+