കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മുതൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങും; ആദ്യ ദിവസം 1.45 ലക്ഷം യാത്രക്കാർ!!മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി; ഇന്ന് മുതൽ രാജ്യത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിതുടങ്ങും. ലോക് ഡൗൺ ഇളവുകൾ അനുവദിച്ച പിന്നാലെയാണ് ട്രെയിനുകൾ പുനരാരംഭിക്കാനുള്ള റെയിൽവേയുടെ തിരുമാനം. ആദ്യ ദിവസം 1.45 ലക്ഷം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.എസി, നോൺ എസി ട്രെയിനുകളാകും ഇന്ന് ഓടി തുടങ്ങുക.

തുരന്തോ, സംപര്‍ക് ക്രാന്തി, ജനശതാബ്ദി, പൂര്‍വ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണിനെ പിന്നാലെ നിർത്തലാക്കിയ ട്രെയിൻ സർവ്വീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനാണ് റെയിൽവേയുടെ തിരുമാനം. ജൂൺ മാസത്തിൽ 26 ലക്ഷം പേരാണ് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്.

train-15-04-14

റെയിൽവേയുടെ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ- ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകളിലെ യാത്രകൾക്കും സീറ്റ് ബുക്ക് ചെയ്യണം. നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. ടിക്കറ്റ് നിരക്കിൽ മാറ്റം വന്നിട്ടില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനുട്ട് മുമ്പ് സ്റ്റേഷനില്‍ എത്തിയിരിക്കണം. മാസ്കുകൾ നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസറുകൾ ഉപയോഗിക്കണം.

എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകില്ല. വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള യാത്രക്കാരെ അനുവദിക്കില്ല. യാത്രക്കാരെ തെർമൽ സ്കാനിങ്ങിന് വിധേയമാക്കം. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.

നേരത്തേ നാലാം ഘട്ട ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്ത് 15 സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ ഓടി തുടങ്ങിയിരുന്നു. കുടിയേറ്റ തൊഴിലാളികൾക്കായി പ്രത്യേക ശ്രമിക് ട്രെയിനുകളും ഓടിയിരുന്നു. മെയ് 29 വരെ രാജ്യത്ത് 52 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് യാത്ര ചെയ്തത്. 3840 ട്രെയിനുകളാണ് ഓടിയത്. ലോക്ക് ഡൗണിന് മുൻപ് രാജ്യത്ത് ഒരു ദിവസം ഓടുന്നത് 12 ആയിരം ട്രെയിനുകളാണ്.

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു, കൊറോണ സ്ഥിരീകരിച്ചു, മരണകാരണം!!ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു, കൊറോണ സ്ഥിരീകരിച്ചു, മരണകാരണം!!

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

ലോകത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യ 7ാം സ്ഥാനത്ത്; ആശങ്ക; കണക്കുകള്‍ ഇപ്രകാരംലോകത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യ 7ാം സ്ഥാനത്ത്; ആശങ്ക; കണക്കുകള്‍ ഇപ്രകാരം

English summary
Passenger trains to resume service from today;these are the guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X