എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്രക്കാരന്; യാത്രാവിലക്കിന് സാധ്യത
ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ യാത്രക്കാരന് മൂത്രമൊഴിച്ചതായി പരാതി. ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആയിരുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് - ദല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ മേല്‍ ആണ് യാത്രക്കാരന് മൂത്രമൊഴിച്ചത്.
ഇദ്ദേഹം മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. നവംബര്‍ 26ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. യാത്രാമധ്യേയാണ് യാത്രക്കാരന്റെ മദ്യലഹരിയിലെ പരാക്രമം.

സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ യാത്രക്കാരന് വിമാനയാത്രാ നിരോധനം ഏര്‍പ്പെടുത്തണം എന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി എയര്‍ ഇന്ത്യ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന തന്റെ നേരെ യാത്രക്കാരന് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും സഹയാത്രിക പരാതിപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റക്കാണ് യാത്രക്കാരി പരാതി നല്‍കിയിരിക്കുന്നത്.
യാത്രക്കാരന്റെ പെരുമാറ്റം വലിയ മാനസികാഘാതം ഉണ്ടാക്കിയെന്ന് സഹയാത്രികയുടെ പരാതിയില്‍ പറയുന്നു. വിമാന ജീവനക്കാരോട് ഇയാളുടെ പ്രവൃത്തിയില്‍ പരാതിപ്പെട്ടെങ്കിലും മുഖവിലക്കെടുത്തില്ല എന്നും യാത്രക്കാരി ആരോപിക്കുന്നു. പിന്നീട് മറ്റ് യാത്രക്കാര്‍ എത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത് എന്നാണ് വിവരം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications