Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: വിമാനത്തില്‍ വെച്ച് വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രികന്‍ അറസ്റ്റില്‍. ഇന്‍ഡിഗോയുടെ 6ഇ 1428 എന്ന വിമാനത്തില്‍ ആണ് സംഭവം. ദുബായില്‍ നിന്ന് അമ്ൃത്സറിലേക്ക് വരികയായിരുന്നു വിമാനം. സംഭവത്തില്‍ രജീന്ദര്‍ സിംഗ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബിലെ ജലന്ധറിലെ കോട്ലി ഗ്രാമവാസിയാണ് രജീന്ദര്‍ സിംഗ് എന്നാണ് റിപ്പോര്‍ട്ട്.

രജീന്ദര്‍ സിംഗ് വിമാനത്തില്‍ വെച്ച് ഉയര്‍ന്ന അളവില്‍ മദ്യം കഴിച്ചിരുന്നു എന്നാണ് വിവരം. മദ്യലഹരിയിലായിരുന്ന ഇയാള്‍ വനിതാ ക്രൂ അംഗത്തോട് മോശമായി പെരുമാറുകയായിരുന്നു. വിമാനത്തിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത്. വിമാനമിറങ്ങിയ ഉടന്‍ സെക്യൂരിറ്റി മാനേജര്‍ പ്രശ്നം പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും അന്വേഷണം നടത്തിവരികയാണ് എന്നും പൊലീസ് പറഞ്ഞു.

INDOGO

ക്രൂ അംഗങ്ങള്‍ വിവരം അറിയിച്ചത് പ്രകാരം എയര്‍ലൈനിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം കൈമാറുകയും പരാതി നല്‍കുകയുമായിരുന്നു. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി.

ഐ പി സി 354 ( സ്ത്രീയുടെ അന്തസിനെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം ), സെക്ഷന്‍ 509 ( സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ചേഷ്ട അല്ലെങ്കില്‍ പ്രവൃത്തി ) എന്നിവ പ്രകാരം മാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ അപകീര്‍ത്തികരമായി പെരുമാറുന്ന സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി നടക്കുന്നുണ്ട്.

കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് - ന്യൂദല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മദ്യലഹരിയില്‍ ഒരു ഇന്ത്യക്കാരന്‍ തര്‍ക്കത്തിനിടെ മറ്റൊരു യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ച നിലയില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ വൃദ്ധയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതും വലിയ വിവാദമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+