രാജസ്ഥാനിൽ മിനി ബസ് നിയന്ത്രണം വിട്ട് 11 മരണം: നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു
നാഗൂര്‍: രാജസ്ഥാനില്‍ രണ്ട് മിനി ബസുകള്‍ നിയന്ത്രണം വിട്ട് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാഗൂരിലെ കുച്ചാമനില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. സംഭവം നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ വെള്ളിയാഴ്ച നടന്ന മറ്റൊരു അപകടത്തില്‍ പത്തു വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചിരുന്നു. കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ജയ്പൂര്‍-ബിക്കാനീര്‍ ദേശീയപാതയില്‍ ഹര്‍സാവ ഗ്രാമത്തിന് സമീപമായിരുന്നു അപകടം നടന്നത്.












Click it and Unblock the Notifications