വാശി കാണിച്ച് വിമാനം വൈകിപ്പിച്ച് പ്രഗ്യ സിങ് താക്കൂര്‍; എംപിയെ പറപ്പിച്ച് സഹയാത്രക്കാരന്; വീഡിയോ
Recommended Video
ദില്ലി:

വിമനത്തില്‍ കയറാന്‍ വീല്‍ ചെയറിലായിരുന്നു പ്രഗ്യ എത്തിയിരുന്നത്. മുന്‍നിരയില്‍ ഉള്ള എമര്‍ജന്‍സി നിരയിലായിരുന്നു അവര്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വീല്‍ ചെയറില്‍ ഉള്ള ആളുകള്‍ക്ക് എമര്‍ജെന്‍സി സീറ്റില്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും അത് കമ്പനിയുടെ നിയമത്തിന് വിരുദ്ധമാണെന്നും വിമാനത്തിലെ ജീവനക്കാര്‍ എംപിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ സീറ്റ് മാറാന്‍ പ്രഗ്യ തയ്യാറായില്ല. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ എംപിയുടെ നിലപാടിനെതിരെ സഹയാത്രികന് രംഗത്തെത്തുകയായിരുന്നു.
നിങ്ങള്‍ ജനപ്രതിനിധിയാണ്, ജനങ്ങളെ ദ്രോഹിക്കല്‍ അല്ല നിങ്ങളുടെ ജോലി. നിങ്ങള്‍ കാരണം ഒരു യാത്രക്കാരനെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം, നിങ്ങള്‍ ഒരു നേതാവാണ്, 50 ഓളം യാത്രക്കാരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും യാത്രക്കാരന് പ്രഗ്യയോട് ചോദിച്ചു. ഇതോടെ പ്രകോപിതയായ പ്രഗ്യ നിങ്ങളുടെ ഭാഷ നിയന്ത്രിക്കണമെന്ന് മറുപടി നല്കി. എന്നാല്‍ താന്‍ നല്ല ഭാഷ തന്നെയാണ് ഉപയോഗിക്കുന്നതെന്നായിരുന്നു യാത്രക്കാരന്റെ പ്രതികരണം. യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമായതോടെ പ്രഗ്യ സീറ്റ് മാറി ഇരുന്നു.
This wins the Internet:pic.twitter.com/4KFpDpbJYM
— santhoshd (@santhoshd) 22 December 2019
അതേസമയം ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രഗ്യാ സിങ് സ്പൈസ് ജെറ്റിനെതിരെ ഭോപ്പാല്‍ രാജാ ഭോജ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്കി. ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പ്രഗ്യാ സിങ്ങ് പരാതിയില്‍ ആരോപിച്ചു. അതേസമയം സീറ്റ് ബുക്ക് ചെയ്തപ്പോള്‍ വീല്‍ ചെയറിന്റെ കാര്യം പ്രഗ്യ സിങ് വ്യക്തമാക്കിയിരുന്നില്ലെന്നും കമ്പനി നിയമം അനുസരിച്ച് വീല്‍ ചെയറില്‍ ഉള്ളയാള്‍ക്ക് എമര്‍ജന്‍സി സീറ്റ് അനുവദിക്കാനാകില്ലെന്നും സ്പൈസ് ജെറ്റ് വിശദീകരിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications