കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാശി കാണിച്ച് വിമാനം വൈകിപ്പിച്ച് പ്രഗ്യ സിങ് താക്കൂര്‍; എംപിയെ പറപ്പിച്ച് സഹയാത്രക്കാരന്‍; വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
Brave passenger shouted against BJP MP Pragya Singh Thakur | Oneindia Malayalam

ദില്ലി:

pragyanew

വിമനത്തില്‍ കയറാന്‍ വീല്‍ ചെയറിലായിരുന്നു പ്രഗ്യ എത്തിയിരുന്നത്. മുന്‍നിരയില്‍ ഉള്ള എമര്‍ജന്‍സി നിരയിലായിരുന്നു അവര്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വീല്‍ ചെയറില്‍ ഉള്ള ആളുകള്‍ക്ക് എമര്‍ജെന്‍സി സീറ്റില്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും അത് കമ്പനിയുടെ നിയമത്തിന് വിരുദ്ധമാണെന്നും വിമാനത്തിലെ ജീവനക്കാര്‍ എംപിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ സീറ്റ് മാറാന്‍ പ്രഗ്യ തയ്യാറായില്ല. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ എംപിയുടെ നിലപാടിനെതിരെ സഹയാത്രികന്‍ രംഗത്തെത്തുകയായിരുന്നു.

നിങ്ങള്‍ ജനപ്രതിനിധിയാണ്, ജനങ്ങളെ ദ്രോഹിക്കല്‍ അല്ല നിങ്ങളുടെ ജോലി. നിങ്ങള്‍ കാരണം ഒരു യാത്രക്കാരനെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം, നിങ്ങള്‍ ഒരു നേതാവാണ്, 50 ഓളം യാത്രക്കാരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും യാത്രക്കാരന്‍ പ്രഗ്യയോട് ചോദിച്ചു. ഇതോടെ പ്രകോപിതയായ പ്രഗ്യ നിങ്ങളുടെ ഭാഷ നിയന്ത്രിക്കണമെന്ന് മറുപടി നല്‍കി. എന്നാല്‍ താന്‍ നല്ല ഭാഷ തന്നെയാണ് ഉപയോഗിക്കുന്നതെന്നായിരുന്നു യാത്രക്കാരന്‍റെ പ്രതികരണം. യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമായതോടെ പ്രഗ്യ സീറ്റ് മാറി ഇരുന്നു.

അതേസമയം ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രഗ്യാ സിങ് സ്പൈസ് ജെറ്റിനെതിരെ ഭോപ്പാല്‍ രാജാ ഭോജ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പ്രഗ്യാ സിങ്ങ് പരാതിയില്‍ ആരോപിച്ചു. അതേസമയം സീറ്റ് ബുക്ക് ചെയ്തപ്പോള്‍ വീല്‍ ചെയറിന്‍റെ കാര്യം പ്രഗ്യ സിങ് വ്യക്തമാക്കിയിരുന്നില്ലെന്നും കമ്പനി നിയമം അനുസരിച്ച് വീല്‍ ചെയറില്‍ ഉള്ളയാള്‍ക്ക് എമര്‍ജന്‍സി സീറ്റ് അനുവദിക്കാനാകില്ലെന്നും സ്പൈസ് ജെറ്റ് വിശദീകരിച്ചു.

English summary
Passengers slam BJP MP Pragya Thakur for delaying flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X