ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ദില്ലി: വര്‍ധിപ്പിച്ച ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. റെയില്‍വേ മന്ത്രാലയം ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. യാത്രാനിരക്കുകളിൽ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. അടിസ്ഥാന നിരക്കുകളിലാണ് വര്‍ധനവ്. ഓര്‍ഡിനറി നോണ്‍ എസി സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ച് വര്‍ധിക്കും. എക്സ്പ്രസ് നോൺ എ സി ടിക്കറ്റിന് കിലോമീറ്ററിന് രണ്ട് പൈസ കൂട്ടി.
എ സി ടിക്കറ്റ് നിരക്ക് കിലോ മീറ്ററിന് നാല് പൈസ വർധിപ്പിച്ചു. സബ്അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധനവ് ബാധകമായിരിക്കില്ല. പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരില്ല. അതേസമയം സീണണല് ടിക്കറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. ജിഎസ്ടി നിരക്കുകളും നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് തുടരും.

പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനിക്ക് 114 രൂപ കൂടും. തിരുവനന്തപുരം ദില്ലി രാജധാനി എക്സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും വര്‍ധിക്കും. റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വിലയും നേരത്തെ വര്‍ധിപ്പിച്ചിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications