കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Google Oneindia Malayalam News

ദില്ലി: വര്‍ധിപ്പിച്ച ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. റെയില്‍വേ മന്ത്രാലയം ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. യാത്രാനിരക്കുകളിൽ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. അടിസ്ഥാന നിരക്കുകളിലാണ് വര്‍ധനവ്. ഓര്‍ഡിനറി നോണ്‍ എസി സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ച് വര്‍ധിക്കും. എക്സ്പ്രസ് നോൺ എ സി ടിക്കറ്റിന് കിലോമീറ്ററിന് രണ്ട് പൈസ കൂട്ടി.

ഒന്നായി തുടരാം, ഒന്നാമതായി തുടരാം; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ഒന്നായി തുടരാം, ഒന്നാമതായി തുടരാം; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

എ സി ടിക്കറ്റ് നിരക്ക് കിലോ മീറ്ററിന് നാല് പൈസ വർധിപ്പിച്ചു. സബ്അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധനവ് ബാധകമായിരിക്കില്ല. പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരില്ല. അതേസമയം സീണണല്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. ജിഎസ്ടി നിരക്കുകളും നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് തുടരും.

 train222

പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനിക്ക് 114 രൂപ കൂടും. തിരുവനന്തപുരം ദില്ലി രാജധാനി എക്സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും വര്‍ധിക്കും. റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വിലയും നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

കര്‍ണാടകയ്ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി മറ്റൊരു സംസ്ഥാനം കൂടികര്‍ണാടകയ്ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി മറ്റൊരു സംസ്ഥാനം കൂടി

English summary
passengers train fare hikes from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X