മെഹ്ബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് അപേക്ഷ തള്ളി; 2019ന് ശേഷമുള്ള സാഹചര്യം ഇതാണെന്ന് മെഹ്ബൂബ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്ക് പാസ്പോര്‍ട്ട് നല്കാന് സാധിക്കില്ലെന്ന് അധികൃതര്‍. മെഹ്ബൂബ പാസ്പോര്‍ട്ടിന് സമര്‍പ്പിച്ച അപേക്ഷ തള്ളി. പോലീസ് വെരിഫിക്കേഷന് റിപ്പോര്‍ട്ട് പ്രതികൂലമാണ് എന്നാണ് ശ്രീനഗര്‍ പാസ്പോര്‍ട്ട് റീജ്യണല്‍ ഓഫീസ് മെഹ്ബൂബയെ അറിയിച്ചത്. പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചാല്‍ പോലീസിന് കൈമാറും. ലോക്കല്‍ പോലീസ് വ്യക്തിയെ സംബന്ധിച്ച് അന്വേഷിക്കും. ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം മെഹ്ബൂബയ്ക്ക് എതിരായ റിപ്പോര്‍ട്ടാണ് പോലീസ് പാസ്പോര്‍ട്ട് ഓഫീസിന് നല്‍കിയത്.

ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ മെഹ്ബൂബയ്ക്ക് സാധിക്കും. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ പാസ്പോര്‍ട്ട് അപേക്ഷ തള്ളിയതിനെതിരെ മെഹ്ബൂബ രംഗത്തുവന്നു. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലൂടെ കൈവരിച്ച സാധാരണ നിലയാണ് ഇതിലൂടെ കാണുന്നതെന്ന് മെഹ്ബൂബ പരിഹസിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ചില കാര്യങ്ങള്‍ എന്നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോലീസിന് ലഭിച്ചത്രെ. 2019 ആഗസ്റ്റിന് ശേഷം കശ്മീരില്‍ കൈവന്ന സാധാരണ നിലയാണിത്. മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് ഇന്ത്യാ രാജ്യത്തിന് ഭീഷണിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത് എന്നും മെഹ്ബൂബ പ്രതികരിച്ചു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. സംസ്ഥാന പദവി എടുത്തുകളഞ്ഞു. രണ്ടു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി. കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണ പ്രദേശവും ലഡാക്ക് കേന്ദ്രത്തിന് നേരിട്ട് മേല്ന്നോട്ടമുള്ള കേന്ദ്ര ഭരണ പ്രദേശവും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്ന സാഹചര്യത്തില്‍ തടവിലാക്കപ്പെട്ട മെഹ്ബൂബ മുഫ്തിയെ ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് വിട്ടയച്ചത്.
നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications