കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന്‍റെ പാസ്പോര്‍ട്ട് അസാധുവാക്കിയെന്ന് എന്‍ഐഎ: ഇനി നിയമത്തില്‍ കുരുക്കും!!

എന്‍ഐഎയുടെ ആവശ്യത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് അ​സാധുവാക്കി

Google Oneindia Malayalam News

മുംബൈ: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്‍റെ പാസ്പോര്‍ട്ട് അസാധുവാക്കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരവാദ കേസുകളിലുള്ള നായിക്കിന്‍റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നായിക്കിന്‍റെ വിസ അസാധുവാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കം മുംബൈ പാസ്പോര്‍ട്ട് ഓഫീസും അംഗീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി വക്താവ് വ്യക്തമാക്കി.

നേരത്തെ മൂന്ന് തവണ എന്‍ഐഎ സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം സാക്കിര്‍ നായിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള ആവശ്യം സാക്കിര്‍ നായിക്ക് അംഗീകരിക്കുകയോ നേരിട്ട് ഹാജരാകുകയോ ചെയ്തിരുന്നില്ലെന്നും എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമതാക്കുന്നു.

ജാമ്യമില്ലാ വാറണ്ട്

ജാമ്യമില്ലാ വാറണ്ട്

നേരത്തെ ഏപ്രില്‍ 21 ന് സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎയുടെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ജൂണ്‍ 15 നും കോടതി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് എന്‍ഐഎ
വിദേശകാര്യ മന്ത്രാലയത്തോട് പാസ്പോര്‍ട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടെയാണ് സാക്കിര്‍ നായിക്കും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സംശയത്തിന്‍റെ നിഴലിലാവുന്നത്. ധാക്ക അക്രമികള്‍ക്ക് ആക്രമണത്തിന് പ്രചോദനമേകിയത് സാക്കിര്‍ നായിക്കിന്‍റെ തീവ്ര മതപ്രഭാഷണങ്ങളാണെന്ന വിവരത്തോടെ മക്കയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങിവന്നിരുന്നില്ല. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദക്കുറ്റങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളിലായി നിരവ‍ധി കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയിലുള്ളത്.

എന്‍ജിഒയ്ക്ക് വിലക്ക്

എന്‍ജിഒയ്ക്ക് വിലക്ക്

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തി. എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്‍രെ തീരുമാനം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ക്രമസമാധാന നിലയും പൂര്‍ണ്ണതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

വിദേശഫണ്ട് വരുന്ന വഴി

വിദേശഫണ്ട് വരുന്ന വഴി

രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി എന്‍ജിഒ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് അനിവാര്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഐആര്‍എസിന്‍റെ വിലക്ക്

ഐആര്‍എസിന്‍റെ വിലക്ക്

2016 നവംബര്‍ 16നാണ് കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമങ്ങള്‍ക്ക് കീഴില്‍ ഐആര്‍എഫിന് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ 17ന് യുഎപിഎയ്ക്ക് കീഴില്‍ സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സംഘട കേന്ദ്രീകരിച്ചുള്ള മതം മാറ്റം ഭീകരവാദപ്രവര്‍ത്തനങ്ങള്‍, പ്രകോപനാത്മക മതപ്രഭാഷണങ്ങള്‍ എന്നിവയും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ നടത്തിയ അന്വേഷണത്തിലും റെയ്ഡിലും എന്‍ഐഎയും മഹാരാഷ്ട്ര പോലീസും കണ്ടെടുത്തിരുന്നു.

കള്ളപ്പണക്കേസിലും പ്രതി

കള്ളപ്പണക്കേസിലും പ്രതി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാക്കിര്‍ നായിക്കിന്റെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നാലാം തവണയും സാക്കിര്‍ നായിക്കിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തനിയ്ക്കുള്ള ചോദ്യാവലി ഇമെയിലില്‍ അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സാക്കിര്‍ നായിക്ക് അഭിഭാഷകന്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു. ആവശ്യമായ രേഖകള്‍ അയച്ചുനല്‍കാമെന്നും നായിക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ ആവശ്യം തള്ളിയ എന്‍ഫോഴ്‌സ്‌മെന്റ് പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌കൈപ്പ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിങ്ങനെ ചോദ്യം ചെയ്യുന്നതിനായി നായിക് മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് തള്ളിക്കളഞ്ഞു.

നായിക്കിന്‍റെ സഹായി അറസ്റ്റില്‍

നായിക്കിന്‍റെ സഹായി അറസ്റ്റില്‍

സാക്കിര്‍ നായിക്കിന്റെ സഹായി ഗസ്ദാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സാക്കിര്‍നായിക്കിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തില്‍ അന്വേഷണം നടക്കുന്നത്. സാക്കിര്‍ നായിക് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സാക്കിര്‍ നായിക്കിന്റെ ആറ് കമ്പനികളുടെ 90 ശതമാനം ഓഹരികളും സ്വന്തമായിട്ടുള്ള സഹോദരി നൈല നൂറാനിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചിരുന്നു. സഹോദരിയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

English summary
The External Affairs Ministry has revoked the passport of televangelist Zakir Naik, who is wanted in connection with his role in a terror case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X