കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്ക് സൗജന്യ പാസ്പോര്‍ട്ട്!! മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് കുറയും

Google Oneindia Malayalam News

Recommended Video

cmsvideo
കുട്ടികൾക്ക് ഇനി സൗജന്യ പാസ്പോർട്ട് | Oneindia Malayalam

ദില്ലി: പാസ്പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം നിര്‍ണായക നീക്കത്തിന്. കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ട് സൗജന്യമായി ലഭ്യമാക്കുന്നതിന് പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ആലോചനകളും വിദേശകാര്യമന്ത്രാലയം നടത്തിവരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പാസ്പോര്‍ട്ടുകള്‍ വീടുകളിലെത്തിക്കുന്നതിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. രാജ്യത്ത് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സര്‍വീസ് കേന്ദ്രം ആരംഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

<strong><br>ഡോക്ലാം ചൈനയുടെ അധികാര പരിധിയില്‍: നിര്‍മാണ പ്രവൃത്തികള്‍ മനഃപ്പൂര്‍വ്വം, ഇന്ത്യയ്ക്ക് ചൈനയുടെ ശക്തമായ മറുപടി!!</strong>
ഡോക്ലാം ചൈനയുടെ അധികാര പരിധിയില്‍: നിര്‍മാണ പ്രവൃത്തികള്‍ മനഃപ്പൂര്‍വ്വം, ഇന്ത്യയ്ക്ക് ചൈനയുടെ ശക്തമായ മറുപടി!!

<strong>ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും</strong>ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതിനായി വലിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും

എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ പത്ത് ശതമാനം ഇളവ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരൂമാനിച്ചതായി സുഷമാ സ്വരാജ് വ്യക്തമാക്കി. മുമ്പത്തേക്കാള്‍ 19 ശതമാനം അധികം പാസ്പോര്‍ട്ടുകളാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിച്ചു. രാജ്യത്ത് 236 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്ന് പാസ്പോര്‍ട്ട് സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

 അഡ്രസ് പ്രൂഫ് ആകില്ല

അഡ്രസ് പ്രൂഫ് ആകില്ല

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജില്ലാത്ത പുതിയ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ വിദേശകാര്യ മന്ത്രാലയം നീക്കം നടത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. പാസ്പോര്‍ട്ട് ഉടമകളുടെ വിലാസം അച്ച‍ടിക്കുന്ന അവസാനത്തെ പേജ് ഒഴിച്ചിട്ടുള്ള പാസ്പോര്‍ട്ടുകളായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ പുറത്തിറങ്ങുക.

 പാസ്പോര്‍ട്ടില്‍ എന്തെല്ലാം

പാസ്പോര്‍ട്ടില്‍ എന്തെല്ലാം

നിലവില്‍ പാസ്പോര്‍ട്ടിന്റെ ആദ്യത്തെ പേജില്‍ പാസ്പോര്‍ട്ട് ഉടമയുടെ ഫോട്ടോയ്ക്കൊപ്പം ഉടമയുടെ വിവരങ്ങളാണ് അച്ചടിക്കാറുള്ളത്. എന്നാല്‍ വിലാസം മാത്രം അവസാനത്തെ പേജിലും നല്‍കാറുണ്ട്. അതിനാല്‍ പാസ്പോര്‍ട്ട് ഓഫീസിലോ എമിഗ്രേഷന്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കോ പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ആവശ്യമായി വരുന്നില്ല. 2012 മുതല്‍ പുറത്തിറങ്ങിയ പാസ്പോര്‍ട്ടുകളില്‍ എളുപ്പത്തില്‍ സ്കാന്‍ ചെയ്യാവുന്ന ബാര്‍കോഡ‍ുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 ഇന്ത്യന്‍ പാസ്പോര്‍ട്ട് മൂന്ന് നിറങ്ങളില്‍

ഇന്ത്യന്‍ പാസ്പോര്‍ട്ട് മൂന്ന് നിറങ്ങളില്‍


നിലവില്‍ മൂന്ന് നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകളാണ് ഇന്ത്യയില്‍ അനുവദിക്കുന്നത്. കേന്ദ്രത്തിന് വേണ്ടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വെള്ള നിറത്തിലുള്ള പാസ്പോര്‍ട്ടാണ് അനുവദിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരാണ് ചുവന്ന നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. മറ്റുള്ള സാധാരണ ജനങ്ങള്‍ക്കെല്ലാം അനുവദിക്കുന്നത് നീലനിറത്തിലുള്ള പുറംചട്ടയോടുകൂടിയ പാസ്പോര്‍ട്ടാണ് ഉപയോഗിച്ചു വരുന്നത്. ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ കൂടി പ്രാബല്യത്തില്‍ വരുന്നതോടെ നാല് തരത്തിലുള്ള പാസ്പോര്‍ട്ടുകളാണ് ഉണ്ടാവുക.

 ഓറഞ്ച് പാസ്പോര്‍ട്ട്

ഓറഞ്ച് പാസ്പോര്‍ട്ട്


സാധാരണക്കാര്‍ക്ക് നല്‍കിവരുന്ന പാസ്പോര്‍ട്ടിന്റെ നിറത്തിലാണ് ഈ പരിഷ്കാരത്തോടെ മാറ്റംവരുന്നത്. ഇതിന്റെ നിറം ഓറഞ്ചാക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഒടുവിലെ അറിയിപ്പ്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടായിരിക്കും ഓറഞ്ച് നിറത്തില്‍ പുറത്തിറക്കുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ടും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നീലനിറത്തിലുള്ള പാസ്പോര്‍ട്ടുമാണ് അനുവദിക്കുന്നത്. പാസ്പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്താന്‍ കഴിയുമെന്നതാണ് പരിഷ്കാരത്തിനെതിരെ പ്രതിഷേധമുയരുന്നതിന് ഇടയാക്കിയത്. പാസ്പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്തുന്ന സ്ഥിതിവന്നാല്‍ ജോലി തേടി വിദേശത്തെത്തുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന സങ്കീര്‍ണതയും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

നീലയിലും രണ്ട് വിഭാഗം

നീലയിലും രണ്ട് വിഭാഗം


നീല നിറത്തിലുള്ള പാസ്പോര്‍ട്ടിലും രണ്ട് വിഭാഗമുണ്ട്. ആദ്യത്തേത് എമിഗ്രേഷന്‍ പരിശോധനകള്‍ ആവശ്യമായിട്ടുള്ളതും രണ്ടാമത്തേത് ഇതൊന്നും ആവശ്യമില്ലാത്തതുമാണ്. എമിഗ്രേഷന്‍ പരിശോധനാ പരിധിയില്‍ വരുന്ന പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തില്‍ പുറത്തിറക്കാനാണ് വിദേശകാര്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാല്‍ പഴയ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവരെ ഈ മാറ്റം ബാധിക്കില്ല. ഈ പാസ്പോര്‍ട്ടുകള്‍ അവയുടെ കാലാവധി അവസാനിക്കുന്നതിന് അനുസൃതമായാണ് ഉപയോഗിക്കാന്‍ കഴിയാതാവുക.

English summary
External Affairs Minister Sushma Swaraj on Friday said that the government was continuously working towards taking passport services virtually to the doorsteps of citizens residing even in remote villages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X