• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാസ്‌പോര്‍ട്ട്, ലൈസന്‍സ്, പരീക്ഷ ഫീസുകള്‍ എന്നിവയ്ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിച്ചു

  • By ഭദ്ര

ദില്ലി: പാസ്‌പോര്‍ട്ട്, ലൈസന്‍സ്,രജിസ്‌ട്രേഷന്‍, കേന്ദ്ര സര്‍വ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ തുടങ്ങിയവ കൂട്ടാന്‍ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ബജറ്റിന് മുന്‍പായി നടത്തിയ യോഗത്തിലാണ് തീരുമാനം എടുത്തത്. ധനമന്ത്രാലയം ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങള്‍ സാമ്പത്തിക ചുമതല സ്വയം നിര്‍വ്വഹിക്കണമെന്നും സര്‍ക്കാര്‍ സബ്‌സിഡി അധികകാലം നല്‍കാന്‍ കഴിയില്ലെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജമാലന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു.

നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഈടാക്കുന്നത് 100 രൂപ ചാര്‍ജ് ഉള്‍പ്പടെ ഉയര്‍ത്താനാണ് തീരുമാനം. സബ്‌സിഡി നല്‍കുന്ന റെയില്‍വേ സേവനങ്ങളുടെയും ഫീസ് ഉയര്‍ത്തുന്നതിന് ആലോചിക്കുന്നുണ്ട്.

2012 ലാണ് പാര്‍സ്‌പോര്‍ട്ട് സര്‍വ്വീസിന്റെ ചാര്‍ജ് കൂട്ടിയത്. നിലവിലെ ചാര്‍ജ് 1000 രൂപയില്‍ നിന്നും 1500 ആകാനാണ് തീരുമാനം.

English summary
You may need to pay more for passport, licences, registration, examinations and a host of other services provided by the government as the finance ministry has asked departments and ministries to raise user charges to recover costs of services provided.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more