കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം: യുപിയില്‍ മുസ്ലിം യുവാവിനും ഭാര്യക്കും അപമാനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം

ബന്ധുക്കളുടേയും നാട്ടുകാരുടേയും പല എതിര്‍പ്പുകളും മറികടന്നാണ് പല മിശ്ര വിവാഹങ്ങളും കേരളത്തില്‍പോലും നടക്കുന്നത്. ഉത്തരേന്ത്യയിലാണെങ്കില്‍ എതിര്‍പ്പിന്റെ കാഠിന്യം വര്‍ധിക്കുകയേ ഉള്ളു. അതും ഇസ്ലാംമതത്തില്‍പ്പെട്ട പുരുഷന്‍ ഹിന്ദുമതത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയാണെങ്കില്‍ എതിര്‍പ്പ് എത്രത്തോളം ആയിരിക്കുമെന്ന് അറിയണമെങ്കില്‍ മിശ്രവിവാഹങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കണക്ക് എടുത്ത് നോക്കിയാല്‍ മതിയാകും.

ഇത്തരത്തില്‍ ബന്ധുക്കളുടേയം സമൂഹത്തിന്റേയും ധാരാളം എതിര്‍പ്പുകള്‍ മറികടന്ന് വിവാഹം കഴിച്ചിട്ടും നേരിടേണ്ടി വന്നിട്ടില്ലാത്ത അപമാനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അനുഭവിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ അനസ് സിദ്ധീഖി-തന്‍വി സേത്ത് ദമ്പതികള്‍.

മതം മാറാതെ

മതം മാറാതെ

അനസ് സിദ്ധീഖി-തന്‍വി സേത്ത് ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷത്തിലേറേയായി. ഇത്രയും വര്‍ഷം ഇരുവരും സുഖമായി ജീവിച്ചു പോരുന്നു. രണ്ട് മതത്തില്‍പ്പെട്ട ആളുകളാണെങ്കിലും ഇരുവരും തങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍ തന്നെ തുടര്‍ന്നുപോരുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും മതം മാറാതിരിക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് അപമാനം നേരിടേണ്ടി വന്നിരിക്കുയായാണ് ദമ്പതികളിപ്പോള്‍.

ഓഫീസില്‍

ഓഫീസില്‍

തന്റെ പാസ്‌പോര്‍ട്ട് പുതുക്കാനും തന്‍വിക്ക് പുതുതായി പാസ്‌പോര്‍ട്ടിന് അപേക്ഷനല്‍കാനുമാണ് അനസ് കഴിഞ്ഞ ദിവസം രത്തന്‍ സ്‌ക്വയറിലെ പാസ്‌പോര്‍ട്ട് സോവ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ ഇവിടെ വെച്ച് മതത്തിന്റെ പേരില്‍ ഇരുവരേയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ അപമാനിക്കുയായിരുന്നു.

അപമാനം

അപമാനം

ട്വിറ്ററിലൂടേയാണ് തന്‍വി സംഭവം പുറം ലോകത്തെ അറിയിച്ചത്. കൗണ്ടര്‍ സി5ല്‍ എത്തി രേഖകളെല്ലാം അവിടേയുള്ള വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥനു മുന്നില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ തന്നോട് തട്ടിക്കയറാന്‍ തുടങ്ങി. ഒരു മുസ്ലിമിനെ വിവാഹം ചെയ്‌തെങ്കില്‍ അയാളുടെ പേര് ഒപ്പം ചേര്‍ക്കണമെന്നും അല്ലാതെ പഴയ പേര് കൊണ്ടു നടക്കാന്‍ പറ്റില്ലെന്നും പറഞ്ഞതായി തന്‍വി ട്വിറ്ററില്‍ വ്യകമതാക്കുന്നു.

ഹിന്ദു മതത്തിലേക്ക്

ഹിന്ദു മതത്തിലേക്ക്

പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ അനസിനോട് ഹിന്ദുമതത്തിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ട വികാസ് മിശ്ര തന്റെ ഭര്‍ത്താവിനേയും അപമാനിച്ചു. എന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. എന്നിട്ടും ഫയല്‍ തടഞ്ഞുവെച്ചു. പിന്നീട് അയാള്‍ ഞങ്ങളെ അഢീഷനല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ അടുത്തേക്ക് അയച്ചു. അദ്ദേഹം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്നും തന്‍വി പറയുന്നു.

വർഗ്ഗീയത

വർഗ്ഗീയത

ഇത്രയും സാദാചാരത്തോടെയും മത വര്‍ഗ്ഗീയതോടെയും പെരുമാറുന്നത് ഹൃദയം തകര്‍ക്കുന്നതാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദ്യമായാണ് ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനേയും തന്‍വി ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സുഷമാ സ്വരാജിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തന്‍വി.

നടപടി

നടപടി

ദമ്പതികളെ അപമാനിച്ച വാര്‍ത്ത വിവാദമായതോടെ സംഭവത്തില്‍ പ്രതികരണവുമായി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പീയൂഷ് ശര്‍മ്മ രംഗത്തെത്തി. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതായും ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്വീറ്റ്

തന്‍വിയുടെ ട്വീറ്റ്

ട്വീറ്റ്

തന്‍വിയുടെ ട്വീറ്റ്

English summary
Passport Officer Rejects Hindu-Muslim Couple's Application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X