പാസ്‌പോർട്ട് സേവാ പോർട്ടൽ സപ്റ്റംബർ 2 വരെ പ്രവർത്തിക്കില്ല; അറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ ഇന്ന് മുതൽ (ഓഗസ്റ്റ് 29) സപ്റ്റംബർ 2 വരെ പ്രവർത്തിക്കില്ല. പോർട്ടലിന്റെ അറ്റകുറ്റപണികൾ കാരണമാണ് നടപടി. ഈ കാലയളവിൽ പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാനാകില്ലെന്നം നേരത്തേ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ റീഷെഡ്യൂളിങ് എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും വകുപ്പ് അറിയിച്ചു.













Click it and Unblock the Notifications