കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോര്‍‌ട്ടുകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ സാധിക്കില്ല: അടിമുടി നിറംമാറ്റവും!

Google Oneindia Malayalam News

ദില്ലി:പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജില്ലാത്ത പുതിയ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ വിദേശകാര്യ മന്ത്രാലയം നീക്കം നടത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഭാവിയില്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിന് തടസ്സമാകുമെന്നാണ് കരുതുന്നത്. പാസ്പോര്‍ട്ട്ആന്‍ഡ് ഇമ്മിഗ്രേഷന്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ ശേഖരിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാറാണ് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങള്‍ ഉടന്‍ സംഭവിക്കുമെന്ന് പൂനെയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്. പ്രൊസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം ആലോചനകള്‍ നടത്തിവരുന്നുണ്ട്.

 പാസ്പോര്‍ട്ടില്‍ അഡ്രസ് അപ്രത്യക്ഷം!!

പാസ്പോര്‍ട്ടില്‍ അഡ്രസ് അപ്രത്യക്ഷം!!

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാറാണ് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. പാസ്പോര്‍ട്ട് ഉടമകളുടെ വിലാസം അച്ച‍ടിക്കുന്ന അവസാനത്തെ പേജ് ഒഴിച്ചിട്ടുള്ള പാസ്പോര്‍ട്ടുകളായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ പുറത്തിറങ്ങുക.

പ്രതികരണമില്ല

പ്രതികരണമില്ല


എന്നാല്‍ പാസ്പോര്‍ട്ട് ഏറെക്കാലം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന മാധ്യമറിപ്പോര്‍ട്ടുകളോട് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടില്ല. നിലവില്‍ പാസ്പോര്‍ട്ടിന്റെ ആദ്യത്തെ പേജില്‍ പാസ്പോര്‍ട്ട് ഉടമയുടെ ഫോട്ടോയ്ക്കൊപ്പം ഉടമയുടെ വിവരങ്ങളാണ് അച്ചടിക്കാറുള്ളത്. എന്നാല്‍ വിലാസം മാത്രം അവസാനത്തെ പേജിലും നല്‍കാറുണ്ട്. അതിനാല്‍ പാസ്പോര്‍ട്ട് ഓഫീസിലോ എമിഗ്രേഷന്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കോ പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ആവശ്യമായി വരുന്നില്ല. 2012 മുതല്‍ പുറത്തിറങ്ങിയ പാസ്പോര്‍ട്ടുകളില്‍ എളുപ്പത്തില്‍ സ്കാന്‍ ചെയ്യാവുന്ന ബാര്‍കോഡ‍ുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 പാസ്പോര്‍ട്ട് മൂന്ന് നിറങ്ങളില്‍

പാസ്പോര്‍ട്ട് മൂന്ന് നിറങ്ങളില്‍

നിലവില്‍ മൂന്ന് നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകളാണ് ഇന്ത്യയില്‍ അനുവദിക്കുന്നത്. കേന്ദ്രത്തിന് വേണ്ടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വെള്ള നിറത്തിലുള്ള പാസ്പോര്‍ട്ടാണ് അനുവദിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരാണ് ചുവന്ന നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. മറ്റുള്ള സാധാരണ ജനങ്ങള്‍ക്കെല്ലാം അനുവദിക്കുന്നത് നീലനിറത്തിലുള്ള പുറംചട്ടയോടുകൂടിയ പാസ്പോര്‍ട്ടാണ് ഉപയോഗിച്ചു വരുന്നത്.

 നീലയിലും രണ്ട് വിഭാഗം

നീലയിലും രണ്ട് വിഭാഗം


നീല നിറത്തിലുള്ള പാസ്പോര്‍ട്ടിലും രണ്ട് വിഭാഗമുണ്ട്. ആദ്യത്തേത് എമിഗ്രേഷന്‍ പരിശോധനകള്‍ ആവശ്യമായിട്ടുള്ളതും രണ്ടാമത്തേത് ഇതൊന്നും ആവശ്യമില്ലാത്തതുമാണ്. എമിഗ്രേഷന്‍ പരിശോധനാ പരിധിയില്‍ വരുന്ന പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തില്‍ പുറത്തിറക്കാനാണ് വിദേശകാര്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാല്‍ പഴയ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവരെ ഈ മാറ്റം ബാധിക്കില്ല. ഈ പാസ്പോര്‍ട്ടുകള്‍ അവയുടെ കാലാവധി അവസാനിക്കുന്നതിന് അനുസൃതമായാണ് ഉപയോഗിക്കാന്‍ കഴിയാതാവുക.

English summary
Passports may no longer be valid proof of address for a simple reason: they may not have the current last page with the address of the passport holder if the ministry of external affairs goes ahead with a proposal it is considering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X