പാസ്‌വേര്‍ഡ് ഹാക്ക് ചെയ്ത് പണം തട്ടി
പുനെ: ബാങ്ക് എക്കൗണ്ടിന്റെ ഓണ്‍ലൈന്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്തതിനുശേഷം പണം തട്ടിയെടുത്തതായി പരാതി. പുനെയിലെ ഹരുണ്‍ ഇസ്മായില്‍ ഷെയ്ഖ് എന്ന 64കാരനാണ് പരാതിയുമായി പോലിസിനു മുന്നിലെത്തിയത്.
1.27 ലക്ഷം രൂപയാണ് എക്കൗണ്ടില്‍ നിന്നു നഷ്ടമായത്. കഴിഞ്ഞ മാസം സമാനമായ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പരാതികളിലെല്ലാം തന്നെ പണം മാറ്റിയ എക്കൗണ്ട് കണ്ടെത്താനും ഫ്രീസ് ചെയ്യാനും സാധിച്ചിരുന്നു.

എന്നാല്‍ ഈ കേസില്‍ തട്ടിപ്പ് മനസ്സിലായത് ആഴ്ചകള്‍ക്കുശേഷമാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് വാങ്ങിയപ്പോഴാണ് പണം കുറവുണ്ടെന്ന് മനസ്സിലായത്. സെപ്തംബര്‍ അഞ്ചിന് 13 ഇടപാടുകളിലൂടെയാണ് പണം പിന്‍വലിച്ചിട്ടുള്ളത്.
സെപ്തംബര്‍ ഏഴിന് ഓണ്‍ലൈനായി എക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും കൈവശമുള്ള പാസ്‌വേര്‍ഡ് വര്‍ക്ക് ചെയ്തില്ല. ഇതേ തുടര്‍ന്ന് ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പാസ് വേര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് മനസ്സിലായി. പുതിയ പാസ്‌വേര്‍ഡ് ലഭിക്കണമെങ്കില്‍ ഇനിയും അപേക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
സെപ്തംബര്‍ 11ന് തന്നെ പുതിയ പാസ്‌വേര്‍ഡിനായി അപേക്ഷ കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞിട്ടും പാസ്‌വേര്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ നേരിട്ടെത്തി അപേക്ഷിക്കുകയായിരുന്നു. സ്റ്റേറ്റ് മെന്റെടുത്ത് പരിശോധിച്ചപ്പോള്‍ എക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 13.68 രൂപയാണ്.












Click it and Unblock the Notifications