കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗം; പീഡനത്തിന് ഇരയായത് വിഷാദരോഗി, യുവതി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ!

Google Oneindia Malayalam News

മുംബൈ: പീഡനങ്ങൾ സമൂഹത്തിൽ രാജ്യത്ത് വർധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപിക്കുന്നത്. എല്ലാ ദിവസങ്ങളിലും പീഡന വാർത്തകൾ പുറത്ത് വരുന്നുണ്ട്. എതിർക്കാൻ കഴിയാത്ത മാനസിക പ്രശ്നങ്ങൾ ഉള്ള യുവതികളെയാണ് കൂടുതലായും പീഡിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. വിഷാദ രോഗം പിടിപെട്ട യുതിയെ പാസ്റ്റർ ബലാത്സംഗം ചെയ്തെന്ന വാത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

യുവതിയെ ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്ററാണ് അറസ്റ്റിലായിരിക്കുന്നത്. മുബൈ വാസെയിൽ പ്രയർ സെന്റർ നടക്കുന്ന നാൽപ്പത്തഞ്ച് കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്നോടൈസ് ചെയ്ത് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്റ്റർ യുവതിയുമായി ഒരു റിസോർട്ട് സന്ദർശിച്ച് മടങ്ങുന്നത് ബന്ധു കണ്ടിരുന്നു. ഇതോടെയാണ് സംഭവം വെളിച്ചത്തായത്.

ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗം

ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗം


അസുഖങ്ങൾ മാറ്റുമെന്ന അവകാശ വാദത്തോടെയാണ് പാസ്റ്റർ പ്രെയർ സെന്റരർ നടത്തുന്നത്. കഴിഞ്ഞ വർഷമാണ് യുവതി പാസ്റ്ററുടെ അടുത്ത് ചികിത്സയ്ക്കായ് എത്തുന്നത്. പിന്നീട് സന്ദർശനം പതിവാക്കുകയായിരുന്നു. ചില ദിവസങ്ങളിൽ യുവതിയെ പ്രെയർ സെന്ററിലാക്കി മാതാപിതാക്കൾ മടങ്ങാറുണ്ടെന്നും പോലീസ് പറയുന്നു. ഇത്തരം ദിവസങ്ങളിൽ പാസ്റ്റർ യുവതിയെ ഹിപ്നോടൈസ് ചെയ്ത് പല റിസോർട്ടുകളിലും കൊണ്ടപോയി ബലാത്സംഗം ചെയ്തെന്ന് പോലീസ് പറയുന്നു.

യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ

യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ

എന്നാൽ യുവതി വീട്ടുകാരോട് നടന്ന സംഭവങ്ങളൊ്നും തന്നെ പറഞ്ഞിരുന്നില്ല. ഒരു പ്രാവശ്യം റിസോർട്ടിൽ നിന്ന് മടങങുമ്പോഴാണ് യുവതിയുടെ ബന്ധു കണ്ടത്. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിക്കുകയും റിസോർട്ടിൽ പോകുന്ന കാര്യങ്ങൾ യുവതിയോട് ചോദിച്ച് മനസിലാക്കുകയുമായിരുന്നു. ഇതോടെ മതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.

രാജ്യത്ത് ബലാത്സംഗ നിരക്ക് കൂടുന്നു

രാജ്യത്ത് ബലാത്സംഗ നിരക്ക് കൂടുന്നു

രാജ്യത്ത് ബലാത്സംഗ നിരക്ക് ക്രമാതീതമായി ഉയരുന്നതിൽ ആശങ്ക നേരത്തെ തന്നെ സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു പെൺകുട്ടി വീതം ബലാത്സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. ഇന്ത്യയിൽ ഒരു വർഷം മുപ്പത്തിയെണ്ണായിരം ബലാത്സംഗക്കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ആശങ്കാജനകമായ ഈ സ്ഥിതിക്ക് മാറ്റം വരാനും കുറ്റകൃത്യങ്ങൾ തടയാനും ശക്തമായ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്ത്യ ഒന്നാം സ്ഥാനത്ത്


ലോകത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് രാജ്യത്തിന് മൊത്തം അപമാനകരമാകുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഐക്യ രാഷ്ട്ര സഭകളില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവില്‍ ആണ് തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സിറിയ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ പത്തു സ്ഥാനങ്ങളില്‍ അമേരിക്കയും ഇടം പിടിച്ചിട്ടുണ്ട്.

English summary
Pastor arrested for raping 21-year-old 'depressed' woman in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X