കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍

Google Oneindia Malayalam News

ബിഹാര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ എന്‍ഡിഎയ്ക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച പ്രതിപക്ഷ സഖ്യം വിട്ട് എന്‍ഡിഎയുടെ ഭാഗമായെങ്കിലും ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇതുവരെ മുന്നണി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. എന്‍ഡിഎ സഖ്യത്തില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കാന്‍ എല്‍ജെപിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചിരാഗ് പാസ്വാനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.

നിരന്തരം വിമര്‍ശനം

നിരന്തരം വിമര്‍ശനം

ജെഡിയുവിനും മുഖ്യമന്ത്രി നിതീഷ കുമാറിനും എതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചികൊണ്ടിരിക്കുന്ന ചിരാഗ് പാസ്വാന്‍ ഇപ്പോള്‍ മറ്റൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ ബിജെപി മത്സരിക്കണമെന്നാണ് ചിരാഗ് പാശ്വാസാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക്

കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക്

എന്‍ഡിഎ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി മത്സരിക്കണമെന്ന ആവശ്യവുമായി ചിരാഗ് പാസ്വാന്‍ ചൊവ്വാഴ്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയെ സന്ദര്‍ശിച്ചതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിയമസഭയിലെ 243 സീറ്റുകള്‍ വീതം വെക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എല്‍ജെഡി ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുറത്ത് പോവാനുള്ള വഴികള്‍

പുറത്ത് പോവാനുള്ള വഴികള്‍

എന്നാല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളൊന്നും ഉന്നയിക്കാത്ത ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതിലൂടെ സ്വയം മുന്നണിക്ക് പുറത്ത് പോവാനുള്ള വഴികള്‍ തേടുകയാണ് എല്‍ജെപിയെന്നാണ് ജെഡിയു നേതൃത്വം വ്യക്തമാക്കുന്നത്. 'ഒരോ ദിനവും അവര്‍ എന്‍ഡിഎയില്‍ നിന്നും പുറത്തു പോവാനുള്ള വഴികള്‍ തേടുകയാണ്'-~ഒരു ജെഡിയു നേതാവ് പറഞ്ഞു.

ബിജെപിയുമായുള്ള ബന്ധം

ബിജെപിയുമായുള്ള ബന്ധം

മുന്നണിയെ പ്രതിസന്ധിയിലാക്കി കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കാനാണ് എല്‍ജെപി ശ്രമിച്ചിരുന്നത്. എന്നാല്‍ അതിന് വഴങ്ങില്ലെന്ന് ഉറപ്പായതോടെ അവര്‍ ഇപ്പോള്‍ മുന്നണിയേ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം തന്നെ കേന്ദ്രത്തിലെ മന്ത്രി പദം നഷ്ടപ്പെടുത്താന്‍ ഇപ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നില്ല. അതിനാലാണ് ബിജെപിയുമായുള്ള ബന്ധം തുടരാന്‍ ശ്രമിക്കുന്നതെന്നും ജെഡിയു നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

143 സീറ്റിലും തനിച്ച് മത്സരിക്കും

143 സീറ്റിലും തനിച്ച് മത്സരിക്കും

ബിഹാറിലെ 143 സീറ്റിലും തനിച്ച് മത്സരിക്കുമെന്നാണ് ലോക് ജനശക്തി പാര്‍ട്ടി വ്യക്തമാക്കുന്നത്. നൂറിലേറെ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞതായും പാര്‍ട്ടി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാറിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ നടക്കുന്ന എല്‍ജെപിയെ മുന്നിയില്‍ നിര്‍ത്തുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാവുമെന്ന കാര്യം ജെഡിയു ബിജെപിയെ അറിയിച്ചിട്ടുണ്ട്.

ആദ്യത്തെ എതിര്‍പ്പ്

ആദ്യത്തെ എതിര്‍പ്പ്

നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെയായിരുന്നു എല്‍ജെപി ആദ്യം രംഗത്ത് വന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും തുല്യ അവകാശമുണ്ടെന്നായിരുന്നു ചിരാഗ് പാസ്വാന്‍റെ വാദം. എന്നാല്‍ ഇത് മുഖവിലക്ക് എടുക്കാന്‍ തയ്യാറാവാതിരുന്ന ബിജെപി നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

43 സീറ്റുകള്‍ വേണം

43 സീറ്റുകള്‍ വേണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 43 സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വിട്ട് തരണമെന്നതാണ് എല്‍ജെപിയുടെ ഒരു പ്രധാന ആവശ്യം. ലോക് സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ അനുസരിച്ചാണ് ഇത്രയും സീറ്റുകള്‍ അവര്‍ ചോദിക്കുന്നത്. എന്നാല്‍ 2010 ലെ ധാരണ മതിയെന്നാണ് ജെഡിയുവിന്‍റെ വാദം. 140ലധികം സീറ്റുകള്‍ ജെഡിയുവിനും ബാക്കിയുള്ള 100 സീറ്റുകള്‍ ബിജെപിക്കും സഖ്യത്തിനുമായി നല്‍കുന്ന രീതിയാണിത്.

മാഞ്ചിയുടെ വരവ്

മാഞ്ചിയുടെ വരവ്

ജിതിന്‍ റാം മാഞ്ചിയെ മുന്നണിയില്‍ എടുത്തതും എല്‍ജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടുപേരും ലക്ഷ്യമിടുന്നത് ഒരു വോട്ട് ബാങ്കിനെയാണെന്നാണ് മാഞ്ചിയോടുള്ള എല്‍ജെപിയുടെ അനിഷ്ടത്തിന് കാരണം. സഖ്യത്തിന്‍റെ ഭാഗമായി മാഞ്ചി ആവശ്യപ്പെടുന്ന സീറ്റുകള്‍ കഴിഞ്ഞ പ്രാവശ്യം എല്‍ജെപി മത്സരിച്ച ചില സീറ്റുകളുമാണ്.

മഹാസഖ്യത്തില്‍ എത്തുമോ

മഹാസഖ്യത്തില്‍ എത്തുമോ

എന്‍ഡിഎ വിടുന്ന എല്‍ജെപി തനിച്ച് മത്സരിക്കുമോ? അതോ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യത്തില്‍ എത്തുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. മാഞ്ചി പോയ വിടവ് നികത്താന്‍ എല്‍ജെപിയെ കോണ്‍ഗ്രസും ആര്‍ജെഡിയും സഖ്യത്തിലേക്ക് എത്തിച്ചേക്കുമെന്ന അഭിപ്രായം ശക്തമാണ്.

Recommended Video

cmsvideo
തേജസ്വിയും കനയ്യയും കൈകോർത്തു | Oneindia Malayalam
എല്‍ജെപിക്ക് ക്ഷണം

എല്‍ജെപിക്ക് ക്ഷണം

ബിഹാറിലെ ആറ് ശതമാനം വരുന്ന പാസി വിഭാഗങ്ങളാണ് എല്‍ജെപിയുടെ ശക്തി. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിലും സീറ്റ് വീതം വെയ്പ്പ് തന്നെയാവും പ്രധാന പ്രശ്നം. 30 സീറ്റുകള്‍ വരെ എല്‍ജെപിക്ക് നല്‍കാമെന്നാണ് വാഗ്ദാനം. എല്‍ജെപിയെ സഖ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

 ഒരു കടയുണ്ടാകണമല്ലോ, സിസിടിവി കാണുമല്ലോ, അവർ അന്ധരായിരിക്കില്ലല്ലോ- സന്ദീപിന് റിയാസിന്റെ മറുപടി ഒരു കടയുണ്ടാകണമല്ലോ, സിസിടിവി കാണുമല്ലോ, അവർ അന്ധരായിരിക്കില്ലല്ലോ- സന്ദീപിന് റിയാസിന്റെ മറുപടി

 മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!! മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!!

English summary
Paswan may likely to leave NDA; Chirag with an new demand before nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X