Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുഷ്‌ക ശര്‍മയെ വിരാട് കോലി ഉടനെ ഡിവോഴ്‌സ് ചെയ്യണം! വിചിത്ര ആവശ്യവുമായി ബിജെപി എംഎൽഎ!

മുംബൈ: ലോക്ക്ഡൗണ്‍ കാരണം തിയറ്റുകള്‍ അടച്ചിട്ടതോടെ ഇത് വെബ്‌സീരീസുകളുടെ ചാകരക്കാലമാണ്. അതിനിടെ ആമസോണ്‍ പ്രൈമിലെ പാതാള്‍ ലോക് എന്ന വെബ് സീരീസ് വിവാദത്തിലകപ്പെട്ടിരിക്കുകയാണ്.

Recommended Video

cmsvideo
    BJP Leader Wants Virat Kohli To Divorce Anushka Sharma | Oneindia Malayalam

    വെബ്‌സീരീസില്‍ ജാതി അധിക്ഷേപവും ലൈംഗിക അധിക്ഷേപവും ഉണ്ടെന്നാണ് ആരോപണം. പാതാള്‍ ലോകിന്റെ പ്രൊഡ്യൂസറും നടിയുമായ അനുഷ്‌ക ശര്‍മയെ ലക്ഷ്യമിട്ടാണ് പ്രതിഷേധങ്ങള്‍. അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി അനുഷ്‌കയുമായുളള വിവാഹ ബന്ധം വേര്‍പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി എംഎല്‍എ.

    പാതാള്‍ ലോക് വിവാദത്തിൽ

    പാതാള്‍ ലോക് വിവാദത്തിൽ

    അനുഷ്‌ക ശര്‍മയും സഹോദരന്‍ കര്‍നേഷ് ശര്‍മയും ആണ് പാതാള്‍ ലോക് എന്ന വെബ് സീരീസിന്റെ പ്രൊഡ്യൂസര്‍മാര്‍. ഒരു എപിസോഡില്‍ ജാതി നിന്ദയുണ്ട് എന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയരുന്നത്. തുടര്‍ന്ന് ലോയേഴ്‌സ് ഗില്‍ഡിലെ വീരന്‍ ശ്രീ ഗുരുംഗ് എന്നയാള്‍ അനുഷ്‌ക ശര്‍മയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

    അനുഷ്‌ക ശര്‍മയെ ഡിവോഴ്‌സ് ചെയ്യണം

    അനുഷ്‌ക ശര്‍മയെ ഡിവോഴ്‌സ് ചെയ്യണം

    വിവാദം കത്തുന്നതിനിടെയാണ് വിചിത്ര ആവശ്യം ഉന്നയിച്ച് ബിജെപി എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എ ആയ നന്ദകിഷോര്‍ ഗുജ്ജര്‍ ആണ് വിരാട് കോലി അനുഷ്‌ക ശര്‍മയെ ഡിവോഴ്‌സ് ചെയ്യണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് എംഎല്‍എ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

    പോലീസില്‍ പരാതി

    പോലീസില്‍ പരാതി

    അനുഷ്‌ക ശര്‍മ്മയ്ക്ക് എതിരെ നന്ദകിഷോര്‍ ഗുജ്ജര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാതാള്‍ ലോക് എന്ന വെബ്‌സീരിസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പരാതി. മാത്രമല്ല തന്റെ ചിത്രം ്അനുമതി കൂടാതെ വെബ് സീരീസില്‍ ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. ദേശീയ സുരക്ഷാ നിയമം പ്രകാരമാണ് പരാതിപ്പെട്ടിരിക്കുന്നത്.

    രാജ്യത്തേക്കാള്‍ വലുതല്ല ആരും

    രാജ്യത്തേക്കാള്‍ വലുതല്ല ആരും

    രാജ്യത്തിന് വേണ്ടി കളിക്കുന്ന വിരാട് കോഹ്ലി ഭാര്യയില്‍ നിന്നുണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ അനുവദിച്ച് കൊടുക്കരുത് എന്നും വിവാഹമോചനം നേടണം എന്നുമാണ് എംഎല്‍എ പറയുന്നത്. രാജ്യത്തേക്കാള്‍ വലുതല്ല ആരും എന്നും എംഎല്‍എ പറയുന്നു. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോഹ്ലിയെ പോലെ ഉള്ളൊരാള്‍ ഇത് സംഭവിക്കാന്‍ സമ്മതിക്കരുത്. എത്രയും പെട്ടെന്ന് കോഹ്ലി അനുഷ്‌കയില്‍ നിന്നും വിവാഹ മോചനം നേടണം, ഗുജ്ജര്‍ വ്യക്തമാക്കി.

    പ്രതികരിക്കാതെ അനുഷ്‌കയും വിരാടും

    പ്രതികരിക്കാതെ അനുഷ്‌കയും വിരാടും

    ഇന്ത്യയുടെ ക്യാപറ്റന്‍ ഇത് ചെയ്താല്‍ അത് എല്ലാവര്‍ക്കമുളള ഒരു സന്ദേശമാകും എന്നും ബിജെപി എംഎല്‍എ പറഞ്ഞു. പാതാള്‍ ലോക് നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎല്‍എ കത്തയച്ചിട്ടുണ്ട്. ഗോര്‍ഖ സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തി എന്നാരോപിച്ച് ഓള്‍ അരുണാചല്‍ പ്രദേശ് ഗൂര്‍ഖ യൂത്ത് അസോസിയേഷന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അനുഷ്‌കയും വിരാടും ഇതുവരെ പ്രതികരിച്ചിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+